കേരളം

kerala

ETV Bharat / entertainment

'വെള്ള മഞ്ഞിന്‍റെ തട്ടവുമായി' പ്രേക്ഷകരുടെ മനം കവര്‍ന്ന് ബെസ്‌റ്റിയിലെ പുതിയ പാട്ട് - BESTY MOVIE VIDEO SONG RELEASED

ജനുവരി 24 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

OUSEPPACHAN MUSIC  SHIBU CHAKRAVARTHY SONG  SACHIN BALU NITHYAMAMEN SONG  ബെസ്‌റ്റി സിനിമ
ബെസ്‌റ്റിയിലെ പുതിയ ഗാനം (ETV Bharat)

By ETV Bharat Entertainment Team

Published : Jan 12, 2025, 4:42 PM IST

ഷഹീന്‍ സിദ്ദിഖും ശ്രവണയും പ്രധാന വേഷത്തില്‍ എത്തുന്ന ബെസ്‌റ്റി എന്ന ചിത്രത്തിലെ വെള്ളമഞ്ഞിന്‍റെ തട്ടവുമായി എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ടില്‍ ഒരുക്കിയ ഈ ഗാനം സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മഞ്ഞിന്‍ താഴ്‌വാരം പ്രേക്ഷകര്‍ക്ക് മികച്ച രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ് എന്നിവരാണ് ഗാനം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഗാനം റിലീസ് ചെയ്‌തത്. ഈ മാസം 24 ന് ബെസ്റ്റി തിയേറ്ററുകളില്‍ എത്തും.

ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെസ്റ്റി. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഗാനങ്ങളും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.

അഷ്‌കര്‍ സൗദാൻ, സുരേഷ് കൃഷ്‌ണ, സാക്ഷി അഗർവാൾ, അബുസലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ് ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം

ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം,കോഴിക്കോട്,പൊന്നാനി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്‌ണന്‍ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, കല-ദേവൻ കൊടുങ്ങല്ലൂർ, ചമയം- റഹിംകൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ബുസി ബേബി ജോൺ, സ്റ്റിൽസ്-അജി മസ്‌കറ്റ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടിവ്- സെന്തിൽ പൂജപ്പുര, സൗണ്ട് ഡിസൈൻ-എം ആർ രാജാകൃഷ്‌ണന്‍, ചീഫ് അസോസിയറ്റ് ഡയറക്‌ടര്‍-തുഫൈൽ പൊന്നാനി,അസോസിയറ്റ് ഡയറക്ടർ- തൻവിൻ നസീർ, അസിസ്റ്റന്റ് ഡയറക്ടർ- രനീഷ് കെ ആർ,സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ,സാലിഹ് എം വി എം,സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ്-റിനി അനിൽകുമാർ കൊറിയോഗ്രാഫി- രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര, മാർക്കറ്റിങ്-ടാഗ് 360ഡിഗ്രി,പ്രൊഡക്ഷൻ മാനേജർ- കുര്യൻജോസഫ്.പി ആര്‍ ഒ വാഴൂർ ജോസ്, എ എസ് ദിനേശ്.

Also Read:ചിയാന്‍ വിക്രമിന്‍റെ 'വീര ധീര സൂരനി'ലെ ആദ്യ ഗാനമെത്തി; പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് 'കല്ലൂരം'

ABOUT THE AUTHOR

...view details