ETV Bharat / bharat

ഇന്ത്യയില്‍ വന്‍ ഭൂകമ്പത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം, വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ... - EARTHQUAKE WARNING IN UTTARAKHAND

ഭൂകമ്പത്തിന്‍റെ സമയമോ ബാധിക്കപ്പെടുന്ന പ്രദേശമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

EARTHQUAKE TIBET  EARTHQUAKE IN UTTARAKHAND  ഉത്തരാഖണ്ഡിൽ ഭൂകമ്പ സാധ്യത  ടിബറ്റ് ഭൂകമ്പം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 12, 2025, 9:10 PM IST

Updated : Jan 12, 2025, 9:43 PM IST

ഡെറാഡൂൺ: ഈ ആഴ്‌ച ടിബറ്റിലുണ്ടായ വന്‍ ഭൂചലനം ഇന്ത്യയെ അടക്കം ഞെട്ടിച്ച വാര്‍ത്തയാണ്. റിക്‌ടര്‍ സ്‌കേലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ടിബറ്റില്‍ ഉണ്ടായത്. നൂറിലധികം പേരുടെ മരണത്തിനും ഭൂചലനം കാരണമായി.

ടിബറ്റിന് പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡിലും ഒരു വലിയ ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയാണ് വിദഗ്‌ധര്‍ പ്രവചിക്കുന്നത്. എന്നാല്‍ ഭൂകമ്പം ഏത് സമയത്ത് സംഭവിക്കുമെന്നോ ഏത് പ്രദേശത്തായിരിക്കുമെന്നോ പ്രവചിക്കാൻ വിദഗ്‌ധര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലം ഉത്തരാഖണ്ഡ് ഉൾപ്പെടുന്ന ഹിമാലയൻ പ്രദേശം ഭൂകമ്പ സാധ്യതയുള്ളതാണെന്ന് വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ ജിയോളജിസ്റ്റ് നരേഷ് കുമാർ പറയുന്നു. ഇന്ത്യൻ പ്ലേറ്റ് പതുക്കെ വടക്കോട്ട് നീങ്ങുന്നത് ഊർജ്ജം വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

EARTHQUAKE TIBET  EARTHQUAKE IN UTTARAKHAND  ഉത്തരാഖണ്ഡിൽ ഭൂകമ്പ സാധ്യത  ടിബറ്റ് ഭൂകമ്പം
ഭൂകമ്പ സാഹചര്യം മാപ്പിലൂടെ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഹിമാലയൻ മേഖലയിലെ ഭൂകമ്പങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ, യുറേഷ്യൻ പ്ലേറ്റുകൾ തമ്മിലുള്ള കൂട്ടിയിടി മൂലമാണെന്ന് കുമാർ പറഞ്ഞു. ഭൂമിക്കടിയിൽ നിലനിൽക്കുന്ന പാറ, ഊർജ്ജത്തിന്‍റെ മർദ്ദം നേരിടാൻ കഴിയാതെ വരുമ്പോഴാണ് അത് പൊട്ടി ഊർജ്ജം പുറത്തുവിടുകയും ഭൂകമ്പത്തിന് കാരണമാവുകയും ചെയ്യുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

'ഒരു നിശ്ചിത ഇടവേളയില്‍ ഭൂകമ്പങ്ങൾ സംഭവിക്കും. ഭൂകമ്പത്തിന്‍റെ തീവ്രത കൂടുന്തോറും അത് കൂടുതൽ വർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു സ്ഥലത്ത് 8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായാൽ, ഏകദേശം 80 മുതൽ 100 ​​വർഷങ്ങൾക്ക് ശേഷം കൂടുതൽ ശക്തിയുള്ള ഭൂകമ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്'- കുമാർ വിശദീകരിച്ചു.

മുഴുവൻ ഹിമാലയൻ മേഖലയും 4 അല്ലെങ്കിൽ 5 തീവ്രതയുടെ പരിധിയിൽ വരുന്നുണ്ടെന്നും ഇത് അര്‍ത്ഥമാക്കുന്നത് ഭൂകമ്പ സാധ്യത എപ്പോഴും ഉയർന്നതാണ് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡ് മേഖലയിലും ഭൂകമ്പത്തിന്‍റെ സാധ്യതയുടെ കാരണവും ഇതാണെന്നും കുമാർ പറഞ്ഞു.

ഭാവിയിലെ ഭൂകമ്പങ്ങളുടെ സാധ്യത മനസ്സിലാക്കാൻ ശാസ്‌ത്രജ്ഞർ വർഷങ്ങളായി ഹിമാലയൻ മേഖലയെയും ഈ മേഖലയിലെ ഭൂകമ്പങ്ങളുടെ രീതിയെയും കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇന്തോ - സാങ്‌പോ സോൺ എന്നറിയപ്പെടുന്ന ഈ പ്രദേശം മുഴുവൻ ഏകദേശം 2,500 കിലോമീറ്റർ നീളവും 150 കിലോമീറ്റർ വീതിയുമുള്ളതാണ്.

ഭൂകമ്പത്തിന്‍റെ തീവ്രത അളക്കുന്ന ഉപകരണം (ETV Bharat)

ചൊവ്വാഴ്‌ച (ജനുവരി 7) ടിബറ്റിൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം, നാഷണൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) സമീപ പ്രദേശങ്ങളിൽ നിരവധി പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് തുടർച്ചയായി ഊർജ്ജം പുറന്തള്ളുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് വിദഗ്‌ധര്‍ പറഞ്ഞു.

തുടർ ചലനങ്ങൾ ഉണ്ടാകുന്നത് ഊർജ്ജം പുറത്തുവിടുമെങ്കിലും, ഉത്തരാഖണ്ഡിൽ ഭാവിയിൽ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യത വിദഗ്‌ധർ തള്ളിക്കളയുന്നില്ല. എന്നാല്‍ മതിയായ ഡാറ്റകളില്ലാത്തതിനാല്‍ ഇത് എപ്പോൾ സംഭവിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്നും വിദഗ്‌ധര്‍ പറഞ്ഞു. പ്രദേശത്തെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും വിദഗ്‌ധര്‍ അഭ്യർഥിക്കുന്നു.

ഹിമാലയൻ മേഖലയിലുണ്ടായ വൻ ഭൂകമ്പങ്ങൾ

വര്‍ഷംസ്ഥലംഭൂകമ്പത്തിന്‍റെ തീവ്രത
1975കിന്നൗർ, ഹിമാചൽ പ്രദേശ്6.8
1991ഉത്തരകാശി, ഉത്തരാഖണ്ഡ്6.8
1999ചമോലി, ഉത്തരാഖണ്ഡ്6.6
2005ഉറി, ജമ്മു & കശ്‌മീർ7.6
2011സിക്കിം6.9
2015നേപാള്‍7.8
2025ടിബറ്റ്7.1

Also Read: 'ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ ജീവന്‍ നഷ്‌ടമായത് 474 പേര്‍ക്ക്'; ഞെട്ടിക്കുന്ന കണക്ക്!

Last Updated : Jan 12, 2025, 9:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.