ETV Bharat / state

കാറിലും, ഓട്ടോറിക്ഷയിലും, ജനറല്‍ ആശുപത്രിയിലും വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി; പത്തനംതിട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് - PATHANAMTHITTA DALIT STUDENT RAPE

കേസില്‍ ഇതുവരെ അറസ്‌റ്റിലായത് 27 പേര്‍.

PATHANAMTHITTA STUDENT RAPE  DALIT STUDENT RAPED BY SEVERAL  പത്തനംതിട്ട വിദ്യാര്‍ഥി പീഡനം  കായിക താരം പീഡനം പത്തനംതിട്ട
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 12, 2025, 10:09 PM IST

പത്തനംതിട്ട: കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതൽ പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. പെണ്‍കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 4 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്‌തു. 6 യുവാക്കളെ റാന്നിയിൽ നിന്നും പത്തനംതിട്ട പൊലീസ് ഇന്നലെ പിടികൂടിയിരുന്നു.

പി ദീപു (22), അനന്ദു പ്രദീപ്‌ (24), അരവിന്ദ് (23), വിഷ്‌ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഇന്നലെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത മൂന്ന് കേസുകളിൽ ഒന്നിലെ അഞ്ച് പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പെടെയാണ് ഇത്. അഭിലാഷ് കുമാർ ആണ് ഇലവുംതിട്ടയിലെ ഒരു കേസിലെ പ്രതി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികൾ പിടിയിലാകാനുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇരു സ്റ്റേഷനുകളിലും പുതിയ കേസുകൾ രജിസ്റ്റർ ചെയ്‌തു വരികയാണ്. ഇലവുംതിട്ടയിൽ ഇന്ന് 9 എഫ് ഐ ആറുകളാണ് കുട്ടിയുടെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്‌തത്. ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. പത്തനംതിട്ട സ്റ്റേഷനിൽ ഇന്ന് പുതുതായി ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തു. ഇതില്‍ ഒരു പ്രതി പിടിയിലായിട്ടുണ്ട്. ലിജോ (26) ആണ് അറസ്റ്റിലായത്.

ഇതോടെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത ആകെ 7 കേസുകളിലായി 21 പ്രതികൾ പിടിയിലായിട്ടുണ്ട്. ഇതിൽ 4 പേർ കുട്ടികളാണ്. ഇലവുംതിട്ടയിൽ ആകെ 6 പേരും അറസ്റ്റിലായി. പീഡനവുമായി ബന്ധപ്പെട്ട് ഇരു സ്റ്റേഷനുകളിലുമായി ഇതുവരെ 27 പ്രതികളാണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം പ്ലസ് ടുവിന് പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിൽ എത്തിച്ച് കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചതായി മൊഴി നൽകിയത് പ്രകാരം പത്തനംതിട്ട പൊലീസ് ഇന്നലെ രജിസ്റ്റർ ചെയ്‌ത കേസിലാണ് 6 പേർ റാന്നിയിൽ നിന്നും പിടിയിലായത്.

ഓട്ടോറിക്ഷയില്‍ വച്ചു പീഡനം

ഫെബ്രുവരിയിൽ, ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറിൽ രണ്ട് കൂട്ടുകാർക്കൊപ്പം കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ഇവർ മൂവരും തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ മറ്റ് മൂന്ന് പ്രതികളും കുട്ടിയെ പീഡിപ്പിച്ചു.

അടുത്ത കേസിൽ നാല് പ്രതികളുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചാണ് ഇവർ കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. 2024 ജനുവരിയിലാണ് പീഡനം നടന്നത്.

കാറില്‍ വച്ചു പീഡനം

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ട് പേർ പീഡിപ്പിച്ചതായി വിദ്യാർഥിനി വെളിപ്പെടുത്തിയിരുന്നു. ഇത് പ്രകാരം എടുത്ത കേസാണ് അടുത്തത്.

ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കി വിട്ടതായും പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പ്രതികളിൽ പലരെയും പരിചയപ്പെട്ടതും കുട്ടിയെ പലയിടങ്ങളിലേക്കും കൊണ്ടുപോയി പീഡനത്തിന് വിധേയയാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു. ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്‍റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ അന്വേഷണത്തിന് നേതൃത്വം നൽകും.

പത്തനംതിട്ട പൊലീസ് ഇൻസ്‌പെക്‌ടർ ഡി ഷിബുകുമാർ, ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്‌ടർ ടി കെ വിനോദ് കൃഷ്‌ണൻ, റാന്നി പൊലീസ് ഇൻസ്‌പെക്‌ടർ ജിബു ജോൺ, വനിതാ പൊലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമി മോൾ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വ്യത്യസ്‌ത റാങ്കുകളിൽപ്പെട്ട 25 പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

അന്വേഷണ പുരോഗതി ദിവസവും ജില്ലാ പൊലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകൾ അടക്കം പൊലീസ് ശേഖരിച്ചു വരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Also Read: പത്തനംതിട്ടയിൽ പൂജാ സാമഗ്രികള്‍ വില്‍ക്കുന്ന കടയില്‍ വൻ തീപിടിത്തം; ഉടമയ്ക്കും ജീവനക്കാരനും പൊള്ളലേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.