കേരളം

kerala

ETV Bharat / entertainment

'അന്ധകാരാ' ഫെബ്രുവരിയിൽ; കൗതുകമുണർത്തി പോസ്റ്റർ - അന്ധകാരാ റിലീസ് ഫെബ്രുവരിയിൽ

Andhakara Coming Soon: വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Andhakara movie release  Vasudev Sanal Divya Pillai movie  അന്ധകാരാ റിലീസ് ഫെബ്രുവരിയിൽ  വാസുദേവ് സനൽ ദിവ്യ പിള്ള സിനിമ
Andhakara movie

By ETV Bharat Kerala Team

Published : Jan 20, 2024, 5:20 PM IST

'പ്രിയം', 'ഇരുവട്ടം മണവാട്ടി', 'ഗോഡ്‌സ് ഓൺ കൺട്രി', 'ഹയ' തുടങ്ങിയ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച വാസുദേവ് സനൽ പുതിയ ചിത്രവുമായി എത്തുന്നു. 'അന്ധകാരാ' എന്ന മലയാള സിനിമയുമായാണ് വാസുദേവ് സനൽ പ്രേക്ഷകർക്കരികിൽ എത്തുന്നത്. 'അന്ധകാരാ' ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും (Vasudev Sanal Divya Pillai movie Andhakara Release in February).

ദിവ്യ പിള്ളയാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്തുനാഥും പ്രധാന വേഷത്തിലുണ്ട്. ധീരജ് ഡെന്നി, വിനോദ് സാഗർ, ആന്‍റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്, ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഡ്രീം ബിഗ് ഫിലിംസാണ് 'ദി ഡാർക്കെസ്റ്റ് മൈൻഡ്‌സ്' (The Darkest Minds- ഇരുണ്ട മനസുകൾ) എന്ന ടാഗ്‌ലൈനുമായി എത്തുന്ന 'അന്ധകാരാ' പ്രദർശനത്തിന് എത്തിക്കുന്നത്. എയ്‌സ് ഓഫ് ഹേർച്‌സ് സിനി പ്രൊഡക്ഷന്‍റെ ബാനറിൽ സജീർ ഗഫൂർ ആണ് 'അന്ധകാരാ' സിനിമയുടെ നിർമാണം.

എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. മനോ വി നാരായണൻ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് അനന്ദു വിജയ് ആണ്. സംഗീത സംവിധാനം അരുൺ മുരളീധരനും നിർവഹിക്കുന്നു.

ആർട്ട് ഡയറക്‌ടർ - ആർക്കൻ എസ് കർമ്മ, പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്‍റർടെയിൻമെന്‍റ് കോർണർ, മീഡിയ കൺസൽട്ടന്‍റ് - ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ