മെറിലാൻഡ് സിനിമാസ് നിർമിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്കു ശേഷ'ത്തിന്‍റെ ഗാനങ്ങൾ ശ്രദ്ധനേടുന്നു. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്ന ഈ ചിത്രത്തിലെ ആറ് ഗാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് പാട്ടുകൾ കൂടി ഇനി പുറത്തിറങ്ങാനുണ്ട്.
'വരവീണ, മധു പകരൂ, ജീവിതഗാഥകളെ, സംഗമം, ഞാനാളുന്ന, കരകാണാ' തുടങ്ങിയവയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനങ്ങൾ. 'ഹൃദയ'ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്കു ശേഷം' സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'ഹൃദയം' പോലെ 'വർഷങ്ങൾക്കു ശേഷ'വും സംഗീതത്തിന് പ്രധാന്യം നൽകിയാണ് വിനീത് അണിയിച്ചൊരുക്കുന്നത്. അമൃത് രാംനാഥാണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ എന്നിവരുടേതാണ് വരികൾ.
മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ഈ സിനിമ വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായാണ് പ്രേക്ഷകർക്കരികിൽ എത്തുന്നത്. റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് 'വർഷങ്ങൾക്കു ശേഷം' തിയേറ്ററുകളിലെത്തും. നിർമാതാക്കളായ മെറിലാൻഡ് സിനിമാസ് തന്നെയാണ് 'വർഷങ്ങൾക്കു ശേഷം' ഇന്ത്യയോട്ടാകെ റിലീസിന് എത്തിക്കുന്നത്.
നിവിൻ പോളിയാണ് ഈ ചിത്രത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. കൂടാതെ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'ലൗ ആക്ഷൻ ഡ്രാമ'യ്‌ക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'വർഷങ്ങൾക്കു ശേഷ'മിന്.
വിനീത് ശ്രീനിവാസൻ തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും. വിശ്വജിത്താണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാനും കലാസംവിധാനം നിമേഷ് താനൂറും നിർവഹിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്‌സ് - കട്‌സില്ല Inc, ഓഡിയോ പാർട്‌ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ - ഫാഴ്‌സ് ഫിലിം എന്നിവരാണ് ഈ ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.
ALSO READ:തരംഗമായി 'വർഷങ്ങൾക്കു ശേഷം' ടീസർ; വിനീത് ശ്രീനിവാസൻ മാജിക് ഏപ്രിൽ 11ന് തിയേറ്ററുകളിൽ