കേരളം

kerala

ETV Bharat / entertainment

ഉണ്ണിയെ ബോളിവുഡ് കൊണ്ടുപോകുമോ? പത്താം ദിനത്തിലും ബോക്‌സ് ഓഫീസില്‍ തീപ്പാറിച്ച് 'മാര്‍ക്കോ', തെലുങ്കില്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു - MARCO DAY 10 BOX OFFICE COLLECTION

വാരാന്ത്യത്തില്‍ ലഭിച്ചത് മികച്ച കളക്ഷന്‍.

HANEEF ADENI MOVIE MARCO  UNNI MUKUNDAN  ഷെരീഫ് മുഹമ്മദ് നിര്‍മാതാവ്  ക്യൂബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്
മാര്‍ക്കോ സിനിമയിലെ രംഗം (ETV Bharat)

By ETV Bharat Entertainment Team

Published : Dec 30, 2024, 1:04 PM IST

കിടിലന്‍ ആക്ഷന്‍ ഫൈറ്റിലൂടെ ബോളിവുഡിലും ഉറച്ച ചുവടുമായി മുന്നേറുകയാണ് ഉണ്ണിമുകുന്ദന്‍ ചിത്രം 'മാര്‍ക്കോ'. താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറികൊണ്ടിരിക്കുകയാണ് ഈ ചിത്രം. ഹനീഫ് അദേനി സംവിധാനം ചെയ്‌ത മാര്‍ക്കോ കേരളം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മോസ്‌റ്റ് വയലന്‍റ് ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങിയത്. തുടക്കം മുതല്‍ മികച്ച പ്രതികരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ 69. 20 കോടി ക്ലബിലാണ് പത്തുദിവസത്തിനുള്ളില്‍ ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 35.75 എന്ന നേട്ടവുമാണ് ചിത്രത്തിനുള്ളത്. വടക്കേന്ത്യയില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

കീര്‍ത്തി സുരേഷും വരുണ്‍ ധവാനും പ്രധാന വേഷത്തില്‍ എത്തിയ ബോളിവുഡ് ചിത്രം ബേബി ജോണിനെ പോലും പിന്തള്ളിയാണ് മാര്‍ക്കോ ബോക്‌സ് ഓഫീസില്‍ കുതിക്കുന്നത്. മാര്‍ക്കോയുടെ എണ്ണം വര്‍ധിപ്പിക്കാനായി മുംബൈയിലെ പല തിയേറ്ററുകളിലും ബേബി ജോണിന്‍റെ ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കി. എന്നാല്‍ മാര്‍ക്കോയുടെ ഹിന്ദി പതിപ്പിനെ ആവേശത്തോടെയാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിട്ടുള്ളത്. കേവലം 34 തിയേറുകളില്‍ മാത്രമാണ് ബോളിവുഡില്‍ സിനിമ റിലീസ് ചെയ്‌തതെങ്കില്‍ ഇന്ന് 255 തിയേറ്ററുകളിലായി അത് വര്‍ധിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍റെ ഹിന്ദിയിലുള്ള ഡബ്ബിങ്ങിനും കയ്യടി നേടുന്നുണ്ട്. ഹിന്ദിയില്‍ മൊഴിമാറ്രം നടത്തി റിലീസ് ചെയ്യുന്ന ഉണ്ണി മുകുന്ദന്‍റെ ആദ്യ സിനിമയാണ് മാര്‍ക്കോ. ബോളിവുഡുകാര്‍ക്ക് പരിചയമില്ലാത്ത മുഖമായിട്ട് പോലും ഇരു കയ്യും നീട്ടിയാണ് ഉണ്ണിയെ തങ്ങളുടെ തട്ടകത്തിലേക്ക് അവര്‍ സ്വീകരിച്ചത്. മാര്‍ക്കോ ഹിന്ദിയില്‍ ഹിറ്റായതോടെ ഉണ്ണിയെ ബോളിവുഡ് കൊണ്ടുപോകുമോയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന കണക്ക് പ്രകാരം രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 5.9 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പ് മറ്റൊരു റെക്കോര്‍ഡ് സൃഷ്‌ടിച്ചതോടെ പത്താം ദിനത്തില്‍ 3.2 കോടി രൂപയാണ് കളക്‌ട് ചെയ്‌തിരിക്കുന്നത്. ഇന്ത്യയുടെ ഗ്രോസ് കളക്ഷന്‍ 41.2 കോടി രൂപയാണ്.

ഈ കുതിപ്പ് തുടര്‍ന്നാണ് വളരെ വേഗത്തില്‍ തന്നെ ചിത്രം 75 കോടി സ്വന്തമാക്കുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. ഹിന്ദിയില്‍ നിന്ന് മാത്രം 1.98 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. പത്താം ദിനത്തില്‍ ഹിന്ദിയില്‍ നിന്ന് 0.85 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് 34. 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ആദ്യ ദിനത്തില്‍ 4,29 കോടി രൂപ, രണ്ടാം ദിനത്തില്‍ 4.63 കോടി രൂപ, മൂന്നാം ദിനത്തില്‍ 5.15 കോടി, നാലാം ദിനത്തില്‍ 3.87 കോടി രൂപ, അഞ്ചാം ദിനത്തില്‍ 3.45 കോടി രൂപ, ആറാം ദിനത്തില്‍ 3.45 കോടി, ഏഴാം ദിനത്തില്‍ 2.48 കോടി രൂപ, എട്ടാം ദിനത്തില്‍ 2.5 കോടി, ഒന്‍പതാം ദിനത്തില്‍ 2.2 കോടി രൂപ, പത്താം ദിനത്തില്‍ 3.65 കോടി രൂപ എന്നിങ്ങനെയാണ് സാക്നില്‍ക് നല്‍കുന്ന കണക്കുകള്‍.

ഹിന്ദി പതിപ്പിന് പിന്നാലെ തെലുഗ് പതിപ്പ് ജനുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും. ഇതോടൊപ്പം തന്നെ തമിഴ് പതിപ്പും ഉടന്‍ പുറത്തിറങ്ങും. ജനുവരി മൂന്നിനാണ് പുറത്തിറങ്ങുക. ജനുവരി ഒന്ന് മുതല്‍ തെലുഗാനയിലും ആന്ധപ്രദേശിലുമായി 500 സ്ക്രീനുകളില്‍ തെലുഗു പതിപ്പ് എത്തുന്നതോടെ മാര്‍ക്കോയ്ക്ക് കൂടുതല്‍ കളക്ഷന്‍ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. തെലുഗ് പതിപ്പിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയൂടെ ഇക്കാര്യം അറിയിച്ചത്.

ടൊവിനോ തോമസിന്‍റെ ഐഡന്‍റിറ്റി, ആസിഫ് അലിയുടെ രേഖാ ചിത്രം, രാം ചരണിന്‍റെ ഗെയിം ചേഞ്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ജനുവരി 2,10 തിയതികളില്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. മാര്‍ക്കോയുടെ തിയേറ്റര്‍ റണ്ണിന്‍റെ അവസാന ആഴ്‌ചയും 2025 ലെ ആദ്യ രണ്ടാഴ്‌ചയായിരിക്കും.

‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് മാര്‍ക്കോ. വില്ലന്‍ വേഷത്തിലാണ് അഭിമന്യു എത്തിയിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യു എത്തിയത്.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

Also Read:ഒന്‍പതാം ദിനത്തിലും ബോക്‌സ് ഓഫീസില്‍ കത്തികയറി 'മാര്‍ക്കോ', തിയേറ്ററില്‍ തള്ളിക്കയറ്റം; ഉത്തരേന്ത്യയില്‍ ഷോകളുടെ എണ്ണം വര്‍ധിപ്പിച്ചു

ABOUT THE AUTHOR

...view details