കേരളം

kerala

ETV Bharat / entertainment

'ഓമൽ കനവേ...', ബാല്യത്തിൽ തനിച്ചായ ഡേവിഡ്; 'നടിക‍ർ' സിനിമയിലെ പാട്ടെത്തി - Nadikar Omal Kanave song - NADIKAR OMAL KANAVE SONG

ടൊവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്

DAVID ORIGIN STORY  TOVINO THOMAS STARRER NADIKAR  NADIKAR RELEASE  NADIKAR UPDATE
NADIKAR song

By ETV Bharat Kerala Team

Published : Mar 30, 2024, 9:27 PM IST

ലയാളികളുടെ പ്രിയ താരം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നടികർ'. ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഈ സിനിമയിലെ പുതിയ പാട്ട് പുറത്തുവന്നു. ചിത്രത്തിലെ 'ഓമൽ കനവേ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.

ഡേവിഡിന്‍റെ ഉത്ഭവ കഥ എന്ന് കുറിച്ചുകൊണ്ടാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. ബാല്യത്തിൽ തനിച്ചാകുന്ന ഡേവിഡ്, ഒപ്പം അവന്‍റെ ബാല്യകാല നൊമ്പരങ്ങളിലേക്കുമുള്ള ഒരെത്തിനോട്ടമാണ് ഈ ഗാനം. ടൊവിനോ തോമസാണ് 'സൂപ്പർ സ്‌റ്റാർ ഡേവിഡ് പടിക്കൽ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാനത്തിന്‍റെ ഏറ്റവും ഒടുവിലായി ടൊവിനോയെയും കാണാം.

വിനായക് ശശികുമാറിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് യാക്‌സൻ ഗാരി പെരേരയും നേഹ നായറുമാണ്. ജോബ് കുര്യൻ ആണ് ഈ ഹൃദയം തൊടുന്ന മെലഡി ആലപിച്ചിരിക്കുന്നത്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികർ' മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഭാവനയാണ് നായിക. അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌ സ്‌പീഡാണ് ഈ സിനിമ നിര്‍മിക്കുന്നത്. കൂടാതെ 'പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1' ഉള്‍പ്പടെ ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്‍റെ ബാനറിൽ നവീൻ യർനേനിയും വൈ രവി ശങ്കറും നടികറിന്‍റെ ഭാഗമാകുന്നുണ്ട്.

സൗബിന്‍ ഷാഹിറാണ് ഈ ചിത്രത്തിൽ ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികറിനുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്‍ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

സുവിന്‍ എസ് സോമശേഖരനാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ആല്‍ബിയാണ് സിനിമയ്‌ക്കായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈൻ നിര്‍വഹിക്കുന്ന നടികറിന്‍റെ ചീഫ് അസോസിയേറ്റ് നിതിന്‍ മൈക്കിളാണ്.

പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, ഓഡിയോഗ്രഫി- ഡാൻ ജോസ്, വസ്ത്രാലങ്കാരം- ഏക്ത ഭട്ടേത്, മേക്കപ്പ്- ആര്‍ ജി വയനാടൻ, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ MPSE, കൊറിയോഗ്രാഫി- ഭൂപതി, ആക്ഷൻ- കാലൈ കിങ്സൺ, വിഷ്വൽ എഫ് എക്‌സ് - മേരകി വി എഫ് എക്‌സ്, പ്രമോ സ്‌റ്റിൽ- രമ ചൗധരി, സ്‌റ്റിൽ ഫോട്ടോഗ്രഫി- വിവി ചാർളി, പ്രോമോ ഡിസൈൻ- സിജെ അച്ചു, പബ്ലിസിറ്റി ഡിസൈൻ- ഹെസ്‌റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പിആർഒ - ശബരി എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:ആഗോള റിലീസിനൊരുങ്ങി ടൊവിനോ തോമസിന്‍റെ 'നടികർ'; മെയ് മൂന്നിന് തിയേറ്ററുകളിലേക്ക്

ABOUT THE AUTHOR

...view details