എറണാകുളം: ടൊവിനോ തോമസിനെ പ്രധാന വേഷത്തിൽ എത്തി അഖിൽ പോൾ- അനസ് ഖാൻ എന്നിവർ ഒരുമിച്ച് സംവിധാനം ചെയ്‌ത ചലച്ചിത്രം ഐഡന്‍റിറ്റി ഡിജിറ്റൽ സ്ട്രീമിങിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റ്ഫോമായ ZEE5 ലൂടെ ജനുവരി 31 മുതൽ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഐഡൻറിറ്റി എത്തും.
മലയാളി ഇതുവരെ കാണാത്ത തരത്തിലുള്ള ആക്‌ഷൻ രംഗങ്ങളും ഇതുവരെ മലയാളം സിനിമ ചർച്ച ചെയ്യാത്ത പ്രമേയവും സിനിമയെ തീയേറ്ററിൽ ജനങ്ങൾ ഏറ്റെടുക്കുന്നതിന് കാരണമായി.
ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ ഫ്ലൈറ്റ് ആക്‌ഷൻ രംഗങ്ങൾ എല്ലാം തിയേറ്ററുകളിൽ പ്രകമ്പനം കൊള്ളിച്ചിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ തൃഷ, വിനയ്റോയ്, മന്ദിര ബേബി തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾക്ക് ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കിയ ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലർ ചിത്രം കൂടിയാണ് ഐഡന്‍റിറ്റി. ടൊവിനോ തോമസിന്‍റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അമ്പതു കോടിക്ക് മുകളിൽ ബഡ്‌ജറ്റ് വരുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നുകൂടിയാണ്.
ടൊവിനോ തോമസ് തൃഷ വിനയ് റോയ് എന്നിവർക്ക് പുറമേ വമ്പൻ താരനിര തന്നെ ചിത്രത്തിനുവേണ്ടി അണിനിരന്നിട്ടുണ്ട്. രാഗം മൂവീസിന്‍റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജനുവരി 31 മുതൽ മലയാളം തമിഴ് ഹിന്ദി തെലുങ്ക് കന്നട ഭാഷകളിലായി ZEE5 വഴി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
Also Read:35000 അടിയിൽ നിന്നും വിമാനം താഴേക്ക്.. പച്ച വസ്ത്രത്തിൽ മുടിയഴിച്ചിട്ട് തൃഷ.. ട്രെയിനിലെ സിനിമ ചർച്ച; അഖില്‍ പോള്‍ പറയുന്നു.