കേരളം

kerala

ETV Bharat / entertainment

'ടൊവിനോ-തൃഷ കൂട്ടുക്കെട്ടില്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലര്‍; സസ്‌പെന്‍സുകള്‍ നിറച്ച് 'ഐഡന്‍റിറ്റി' ട്രെയിലര്‍ പുറത്ത് - IDENTITY TRAILER RELEASED

'ഫോറന്‍സിക്' എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളും അനസ് ഖാനും ഒന്നിക്കുന്ന ചിത്രമാണിത്.

TOVINO THOMAS MOVIE  TRISHA KRISHNAN IDENTITY MOVIE  ഐഡന്‍റിറ്റി ട്രെയിലര്‍  അഖില്‍ പോള്‍ അനസ് ഖാന്‍ ചിത്രം
ഐഡന്‍റിറ്റി പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 23, 2024, 7:11 PM IST

'അജയന്‍റെ രണ്ടാം മോഷണം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി. തെന്നിന്ത്യന്‍ താരം തൃഷ കൃഷ്‌ണന്‍ ആദ്യമായി ടൊവിനോയുടെ നായികയാവുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം കൂടിയാണ് ഐഡന്‍റിറ്റി. ചിത്രത്തിന്‍റെ സസ്‌പെന്‍സുകള്‍ നിറഞ്ഞ ട്രെയിലര്‍ പുറത്തിറങ്ങി.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ടീസര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളും അനസ് ഖാനും വീണ്ടും ഒരുമിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും ഇരുവരും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

രാഗം മൂവീസിന്‍റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്‍റെ ഗ്രൂപ്പിന്‍റെ ബാനറിൽ ഡോ. റോയ് സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രത്തിന്‍റെ ഓൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയത്. ജി സി സി വിതരണാവകാശം ഫാഴ്‌സ് ഫിലിംസിനാണ്.

ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. 2025 ജനുവരിയിൽ ചിത്രം തിയറ്ററുകളിലെത്തും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയി ആണ് നിര്‍വഹിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിംഗ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രഫി: യാനിക്ക് ബെൻ,

ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.‌

Also Read:'ഇനി ഇവിടെ ഞാന്‍ മതി', ഉണ്ണി മുകുന്ദന്‍റെ തീപ്പാറുന്ന ആക്ഷന്‍ ടീസര്‍ പുറത്തുവിട്ട് 'മാര്‍ക്കോ' ടീം

ABOUT THE AUTHOR

...view details