കേരളം

kerala

ETV Bharat / entertainment

സാമ്പത്തിക ക്രമക്കേട്: 'അജയന്‍റെ രണ്ടാം മോഷണം' വൈകും, ടൊവിനോ ചിത്രത്തിന് താത്‌കാലിക വിലക്ക് - ARM Movie Release Stayed - ARM MOVIE RELEASE STAYED

ടൊവിനോ-ജിതിൻ ലാല്‍ ചിത്രം 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ റിലീസിന് താത്കാലിക വിലക്ക്. യുജിഎം മൂവീസ് സാമ്പത്തിക ക്രമക്കേട് നടത്തി എന്ന പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

AJAYANTE RANDAM MOSHANAM MOVIE  അജയന്‍റെ രണ്ടാം മോഷണം  TOVINO MOVIE RELEASE STAYED  യുജിഎം മൂവീസ് സാമ്പത്തിക ക്രമക്കേട്
Ajayante Randam Moshanam Movie Poster (ETV Bharat)

By ETV Bharat Kerala Team

Published : Jul 21, 2024, 10:53 AM IST

എറണാകുളം:ടൊവിനോ മൂന്ന് വ്യത്യസ്‌ത വേഷങ്ങളിൽ എത്തുന്ന 3 ഡി ചിത്രമായ 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ റിലീസ് താത്കാലികമായി തടഞ്ഞു. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ യുജിഎം മൂവീസ് സാമ്പത്തിക ക്രമക്കേട് നടത്തി എന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.

എറണാകുളം പ്രിൻസിപ്പൽ സബ് കോടതിയുടേതാണ് നടപടി. തന്‍റെ കയ്യിൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നാണ് വിനീത് ആരോപിച്ചത്. ചിത്രത്തിന്‍റെ റൈറ്റ്സ് രഹസ്യമായി കൈമാറിയെന്നും പരാതിയുണ്ട്. ചിത്രത്തിന്‍റെ തീയേറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നവാഗതനായ ജിതിൻ ലാലാണ് 'അജയന്‍റെ രണ്ടാം മോഷണം' സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫനും ഡോ. സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Also Read:മുഖമറിയാത്ത ഓസ്‌കർ താരം; സിനിമയ്‌ക്കായി മജ്ജയും മാംസവുമേകിയ കലാകാരന്‍, മുരുകന്‍റെ വിശേഷങ്ങളിലേക്ക്

ABOUT THE AUTHOR

...view details