കേരളം

kerala

ETV Bharat / entertainment

തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് ടൊവിനോ തോമസ് - Tovino asked not to use his photo

ഫേസ്‌ബുക്കിൽ പങ്കുവച്ച ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ നീക്കം ചെയ്‌ത് എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ

VS Sunil Kumar Withrow fb post  Tovino Thomas  VS Sunil Kumar with Tovino Thomas  Tovino Thomas as SVEEP ambassador
Tovino Thomas

By ETV Bharat Kerala Team

Published : Mar 18, 2024, 10:39 AM IST

ന്‍റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷൻ ആന്‍റ് ഇലക്‌ടറൽ പാർട്ടിസിപ്പേഷൻ (എസ്‌വിഇഇപി) അംബാസഡർ ആണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ നടൻ വ്യക്തമാക്കി.

ആരെങ്കിലും തന്‍റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് തന്‍റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ കുറിച്ചു. ഏവര്‍ക്കും നിഷ്‌പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിച്ച താരം എല്ലാ ലോക്‌സഭ സ്ഥാനാര്‍ഥികള്‍ക്കും വിജയാശംസകളും നേർന്നു.

നേരത്തെ എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽ കുമാർ ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനില്‍ കുമാര്‍ ഫോട്ടോ പങ്കുവച്ചത്. വിജയാശംസകള്‍ നേര്‍ന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്‌നേഹത്തിന് നന്ദി പറയുകയാണെന്നും സുനില്‍ കുമാര്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരുന്നു.

അതേസമയം സുനില്‍ കുമാര്‍ ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ നിന്നും നീക്കം ചെയ്‌തിട്ടുണ്ട്. എങ്കിലും വിവിധ ഇടത് പ്രൊഫൈലുകളില്‍ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details