റിബൽ സ്റ്റാർ പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി മാരുതി എഴുതി സംവിധാനം ചെയ്യുന്ന 'ദി രാജാസാബ്' എന്ന ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവിട്ടു. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പുറത്തിറങ്ങിയ പ്രൊമോഷണൽ വിഡിയോയിൽ പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാധകർക്ക് കാഴ്‌ച വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10 ന് ചിത്രം റിലീസ് ചെയ്യും.
പീപ്പിൾ മീഡിയ ഫാക്‌ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നിലവിൽ 40% ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്.