ഹൈദരാബാദ് : ദി ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ലൂടെ ആരാധകരെ ത്രില്ലടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇളയദളപതി വിജയ്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം പേരുകൊണ്ട് തന്നെ ആവേശം ജനിപ്പിക്കുന്നതാണ്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ യുഎസിൽ അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ പ്രവേശിച്ചു എന്നാണ് 'ഗോട്ട്' ക്യാമ്പിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. തിരിച്ചെത്തിയ ശേഷം, തമിഴ്‌നാട്ടിലെ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ നേരില്‍ കാണുമെന്ന് വിജയ് അറിയിച്ചു.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെന്നൈ എയർപോർട്ടിൽ നിന്ന് പകര്‍ത്തിയ വിജയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം ഗോട്ടില്‍ വിജയ് ഇരട്ട വേഷത്തിലായിരിക്കും എത്തുക. വിജയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ നിർമാതാക്കൾ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രീകരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയ് ഇതിനകം തന്നെ ഡബ്ബിങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവകാർത്തികേയൻ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നാണ് വിവരം. ചിത്രത്തിലെ 'വിസിൽ പോട്' എന്ന ഗാനം നിർമാതാക്കൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. ആദ്യ ഗാനമായ വിസില്‍ പോട് ഓൺലൈനിൽ ഇപ്പോള്‍ ട്രന്‍ഡിങ് ആണ്. രണ്ടാമത്തെ പാട്ട് ജൂണിൽ പുറത്തിറക്കുമെന്ന് വെങ്കട്ട് പ്രഭു സൂചന നൽകി.