പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്ന വിജയ് നായകനായ 'ദി ഗോട്ട്'. ചിത്രം പുറത്തിറങ്ങിയതു മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. തമിഴ്‌നാട്ടിലെ കളക്ഷനെ ഈ പ്രതികരണം യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെങ്കിലും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ ഇത് സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സംസ്ഥാനങ്ങളില്‍ 2.5 കോടി രൂപ മാത്രമേ ചിത്രം ഇത്‌വരെ കളക്റ്റ് ചെയ്‌തിട്ടുള്ളു.
സെപ്റ്റംബര്‍ 5 നാണ് ഗോട്ട് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 60 കോടിയോളം വരുമാനം നേടി. തൊട്ടടുത്ത വെള്ളിയാഴ്‌ച വരുമാനം കുത്തനെ ഇടിഞ്ഞെങ്കിലും അവധിദിനമായ ശനിയാഴ്‌ച വീണ്ടും വരുമാനമുയര്‍ന്നു. വളരെ പെട്ടെന്നാണ് ഗോട്ട് 100 കോടി ക്ലബില്‍ പ്രവേശിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ സിനിമയുടെ കളക്ഷന്‍ വലിയ തോതില്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി ഗോട്ടിന്‍റെ വിതരണാവകാശം 16 കോടി രൂപക്കാണ് വിറ്റു പോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പന്‍ പ്രതികരണത്തിലൂടെ വിതരണക്കാര്‍ക്ക് 13 കോടിയോളം രൂപ നഷ്‌ടം സംഭവിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്ഷന്‍ മൂഡില്‍ ഒരുക്കിയ ഈ ചിത്രം എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ കല്‍പാത്തി എസ് ആഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.