കേരളം

kerala

ETV Bharat / entertainment

മനോഹരമാണ് ഈ 'കപ്പപ്പാട്ട്'; സ്വര്‍ഗം സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി - Swargam movie first song released - SWARGAM MOVIE FIRST SONG RELEASED

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ 'മീനച്ചിലാറിന്‍റെ തീരം മാമലയോരം' എന്ന ഗാനം പുറത്തിറങ്ങി. സ്വര്‍ഗം എന്ന ചിത്രത്തിലെ കപ്പപ്പാട്ടാണ് പുറത്തിറങ്ങിയത്.

AJU VARGHESE MOVIE SWARGAM  SWARGAM MOVIE FIRST SONG  സ്വര്‍ഗം സിനിമ ഗാനം  അജു വര്‍ഗിസ് സിനിമ
സ്വര്‍ഗം എന്ന ചിത്രത്തിലെ ഗാനരംഗം (CNGlobal Music)

By ETV Bharat Kerala Team

Published : Sep 6, 2024, 12:30 PM IST

'മീനച്ചിലാറിന്‍റെ തീരം മാമലയോരം' എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ കപ്പപ്പാട്ട് പുറത്തിറങ്ങി. അജുവര്‍ഗീസ്, ജോണി ആന്‍റണി എന്നിവര്‍ ഒന്നിക്കുന്ന 'സ്വര്‍ഗം' എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷാണ്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 'ഒരു സെക്കന്‍റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റെജിസ് ആന്‍റണിയും റോസ് റെജിസും ചേര്‍ന്ന് തിരക്കഥ, സംഭാഷണം എന്നിവ തയാറാക്കിയ ചിത്രത്തിന്‍റെ കഥ ലിസി കെ ഫെര്‍ണാണ്ടസിന്‍റേതാണ്.

അനന്യ, സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്‌ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശ്ശനാട് കനം, തുഷാര പിള്ള, ആക്ഷന്‍ ഹീറോ ബിജു ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്‌തവ പഞ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ദൃശ്യവത്‌കരിക്കുന്നത്. ബികെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ ഒരുക്കിയ വരികള്‍ക്ക് ബിജിപാല്‍, ജിന്‍റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെഎസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും.

Also Read:ഓണം റിലീസിനൊരുങ്ങി ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം'

ABOUT THE AUTHOR

...view details