മലയാളത്തിന്‍റെ സെന്‍സേഷന്‍ മ്യൂസിക് ഡയറക്‌ടറാണ് സുഷിന്‍ ശ്യാം. താരങ്ങളോളം തന്നെ ആരാധകര്‍ ഈ സംഗീത സംവിധായകനുമുണ്ട്. അടുത്തിടെയാണ് സുഷിന്‍ ശ്യാമിന്‍റെയും ഉത്തരയുടെയും വിവാഹം കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അതേസമയം നടന്‍ ഫഹദ് ഫാസിലും നസ്രിയയുമൊക്കെ സുഷിനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികളാണ്. അതുകൊണ്ട് തന്നെ സുഷിന്‍റെ വിവാഹത്തില്‍ നസ്രിയയും ഫഹദും സജീവമായി തന്നെ ഉണ്ടായിരുന്നു.
സിനിമ രംഗത്ത് നിന്നും ജയറാമും കുടുംബവും, സംഗീത സംവിധായകന്‍ ദീപക് ദേവ്, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ, ശ്രിന്ദ തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ഉത്തര വിവാഹത്തിനായി ധരിച്ചത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള സാരിക്കൊപ്പം സീക്വന്‍ വര്‍ക്കുകള്‍ ചെയ്‌ത ഓറഞ്ച് നിറത്തിലുള്ള ബ്ലൗസാണ് സാരിക്കായി തിരഞ്ഞെടുത്തത്. വെള്ളമുണ്ടും പൂക്കള്‍ പ്രിന്‍റ് ചെയ്‌ത ഷര്‍ട്ടുമായിരുന്നു സുഷിന്‍റെ വേഷം. ഇപ്പോഴിതാ വിവാഹത്തിനായി സുഷിനേയും ഉത്തരയേയും ഒരുക്കുന്നതിന്‍റെ ഒരു വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരും അണിഞ്ഞൊരുങ്ങുന്നതിന്‍റെ മനോഹര വീഡിയോയാണിത്. മേക്കപ്പ് ആര്‍ടിസ്‌റ്റായ ഉണ്ണി പി എസ് ആണ് ഈ വീഡിയോ പങ്കുവച്ചത്.
നസ്രിയ കല്യാണ പയ്യനും പെണ്ണിനും ഭക്ഷണം വാരികൊടുക്കന്നത് വീഡിയോയില്‍ കാണാം. വധു ഉത്തരയെ ഒരുങ്ങാന്‍ സഹായിക്കുന്ന പാര്‍വതി ജയറാമിനേയും കാണാം.