കേരളം

kerala

ETV Bharat / entertainment

മൂന്ന് ദിനത്തില്‍ 127 കോടി, ബോക്‌സ്‌ഓഫീസില്‍ കുതിച്ച് കങ്കുവ - KANGUVA BOX OFFICE COLLECTION

സൂര്യ കങ്കുവ ബോക്‌സ്‌ഓഫീസില്‍ മികച്ച രീതിയില്‍ മുന്നേറുന്നു. ശിവ സംവിധാനം ചെയ്‌ത ചിത്രം അതിവേഗം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. മൂന്ന് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 127 കോടി രൂപ കളക്‌ട് ചെയ്‌തു.

KANGUVA  KANGUVA COLLECTION  സൂര്യ  കങ്കുവ കളക്ഷന്‍
Kanguva Box Office Collection (ETV Bharat)

By ETV Bharat Entertainment Team

Published : Nov 18, 2024, 11:46 AM IST

തെന്നിന്ത്യന്‍ സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്‌മാണ്ഡ തമിഴ് ചിത്രം 'കങ്കുവ' ബോക്‌സ്‌ഓഫീസില്‍ കുതിക്കുന്നു. 'കങ്കുവ'യുടെ ആദ്യ മൂന്ന് ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൂന്ന് ദിനം കൊണ്ട് 127 കോടി രൂപയാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. അതായത് 1,25,64,00,000 രൂപ.

നവംബർ 14ന് റിലീസിനെത്തിയ ചിത്രം ആദ്യ ദിനത്തില്‍ 58 കോടിക്ക് മുകളിൽ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. ഇതോടെ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷനായി 'കങ്കവ' മാറിയിരുന്നു. മൂന്ന് ദിനം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ഏറ്റവും വേഗത്തിൽ 100 കോടി ക്ലബിലെത്തുന്ന സൂര്യ ചിത്രമെന്ന റെക്കോഡും 'കങ്കുവ' സ്വന്തമാക്കി.

മൂന്ന് ദിനം പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്. തമിഴ്‌നാട്ടിലും ഓവർസീസ് മാർക്കറ്റിലും ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

350 കോടി രൂപ ബിഗ് ബജറ്റില്‍ ഒരു പിരീഡ് ആക്ഷന്‍ ഡ്രാമയായാണ് ചിത്രം ഒരുക്കിയത്. വലിയ കാൻവാസിൽ ഒരുക്കിയ ചിത്രത്തില്‍ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണുള്ളത്. സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെഇ ജ്ഞാനവേൽ രാജ, യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.

രണ്ട് വ്യത്യസ്‌ത കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ സൂര്യയുടെ എതിരാളിയായി എത്തിയത് ബോളിവുഡ് താരം ബോബി ഡിയോൾ ആണ്. ദിശ പട്ടാണി സൂര്യയുടെ നായികയായും എത്തി. സിനിമയുടെ രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആദി നാരായണ രചനയും മദൻ കർക്കി സിനിമയ്‌ക്ക് വേണ്ടി സംഭാഷണവും ഒരുക്കി. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയത്. കലാസംവിധാനം മിലൻ, ആക്ഷൻ സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ അനുവർധൻ, ദത്‌ഷാ പിള്ളൈ, നൃത്ത സംവിധാനം ഷോബി, പ്രേം രക്ഷിത് എന്നിവരും നിര്‍വ്വഹിച്ചു.

മേക്കപ്പ് - സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, വസ്ത്രങ്ങൾ - രാജൻ, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ് - സി.എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു തിരുമലൈ, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, കളറിസ്‌റ്റ് - കെഎസ് രാജശേഖരൻ, വിഎഫ്എക്‌സ്‌ ഹെഡ് - ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ്‌മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ് എന്നിവരും നിര്‍വ്വഹിച്ചു.

Also Read: "തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പിന്നെ ആളുകള്‍ വരില്ല", കങ്കുവ വിമര്‍ശനത്തില്‍ റസൂല്‍ പൂക്കുട്ടി

ABOUT THE AUTHOR

...view details