കേരളം

kerala

ETV Bharat / entertainment

സൂര്യയുടെ 45ാമത് ചിത്രം പ്രഖ്യാപിച്ചു;സംവിധാനം ആര്‍.ജെ. ബാലാജി, സംഗീതം എ ആര്‍ റഹ്മാന്‍ - SURIYA NEW MOVIE FORTY FIVE

സൂര്യയുടെ 45ാമത് ചിത്രം പ്രഖ്യാപിച്ചു. ആര്‍. ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

SURIYA 45 MOVIE  R J BALAJI  സൂര്യയുടെ 45ാമത് ചിത്രം  ആര്‍ ജെ ബാലാജി സംവിധാനം
Suriya 45 Movie Announced (ETV Bharat)

By ETV Bharat Entertainment Team

Published : Oct 14, 2024, 7:54 PM IST

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടെ നാല്‍പ്പത്തിയഞ്ചാമത് ചിത്രം പ്രഖ്യാപിച്ചു. എല്‍ കെ ജി, മൂക്കുത്തി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത ആര്‍. ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കലാമൂല്യമുള്ള ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും നിര്‍വഹിച്ച ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ആണ് സുര്യയുടെ നാല്‍പ്പത്തിയഞ്ചാം ചിത്രം നിര്‍മിക്കുന്നത്.

ജോക്കര്‍, അരുവി, തീരന്‍ അധികാരം ഒന്‍ട്ര്‍, കൈതി സുല്‍ത്താന്‍, ഓകെ ഓകാ ജീവിതം, ഹര്‍സാന തുടങ്ങിയ ബ്ലോക്ക്ബസ്‌റ്ററുകള്‍ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ്. ഇവരുടെ ഏറ്റവും വലിയ ചിത്രമായ സൂര്യ 45 ന്‍റെ പൂജ കഴിഞ്ഞു. പ്രശസ്‌ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സില്ലിന് ഒരു കാതല്‍, ആയുധ എഴുത്ത്, 24 തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യയും റഹ്മാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വലിയ ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ നിരവധി വമ്പന്‍ താരങ്ങളെ അണിനിരത്താനാണ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് ഒരുങ്ങുന്നത്. മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും ചിത്രത്തില്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. 2024 നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 ന്‍റെ രണ്ടാം പകുതിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

അതേസമയം വെട്രിമാരന്‍റെ വാടിവാസൽ എന്ന ചിത്രത്തിലും സൂര്യ പ്രവർത്തിക്കുന്നുണ്ട് . അടുത്തിടെ നടന്ന ഒരു ചടങ്ങിൽ സംവിധായകൻ വെട്രിമാരൻ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചിരുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും വടിവാസല്‍ തമിഴകര്‍ക്ക് ഒരു അംഗീകാരമായിരിക്കുമെന്നും വെട്രിമാരന്‍ പറഞ്ഞിരുന്നു.

അതേസമയം നവംബർ 14ന് തിയേറ്ററുകളിൽ എത്തുന്ന കങ്കുവയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എഐ ഉപയോഗിച്ച് കങ്കുവയ്‌ക്ക് വേണ്ടി നടന്‍ സൂര്യയുടെ ശബ്‌ദം ഒന്നിലധികം ഭാഷകളില്‍ ഡബ്ബ് ചെയ്യുമെന്നാണ് ചിത്രത്തിന്‍റെ നിര്‍മാതാവ് കെ ഇ ജ്ഞാനവേല്‍ രാജ അറിയിച്ചത്.

കങ്കുവ തമിഴ്‌ പതിപ്പിന് സൂര്യ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്‌ദത്തിനായി മറ്റ് ഭാഷകള്‍ക്ക് ഞങ്ങള്‍ എഐ ഉപയോഗിക്കും. ഇത് പുതിയൊരു മേഖലെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം വേട്ടയ്യനില്‍ അമിതാഭ് ബച്ചന്‍റെ ശബ്‌ദത്തിനായും ഇതിന് സമാനമായ രീതി ചെയ്‌തിരുന്നു. ചൈനീസ്, ജാപ്പാനീസ് ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഇത് വിജയിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. കെ ഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകമെമ്പാടുമുള്ള 3500 സ്‌ക്രീനുകളില്‍ കങ്കുവ റിലീസ് ചെയ്യുമെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. പ്രീ-റീലിസ് ഇവന്‍റില്‍ മുഖ്യാതിഥികളാവാന്‍ രജനികാന്തിനെയും പ്രഭാസിനെയും ചിത്രത്തിന്‍റെ ടീം സമീപിട്ടിച്ചിട്ടുണ്ടെന്നും നിര്‍മാതാവ് പറഞ്ഞു. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്‌പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് നവംബര്‍ 14 ന് കങ്കുവ പ്രദര്‍ശനത്തിന് എത്തും.

ബോബി ഡിയോള്‍, ദിഷ പടാനി, ജഗപതി ബാബു, നടരാജന്‍ സുബ്രഹ്മണ്യം, യോഗി ബാബു, റെഡിന്‍ കിംഗ്സ്ലി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് സൂര്യ എത്തുന്നത്.

Also Read:കങ്കുവ എല്ലാ ഭാഷകളിലും സൂര്യയുടെ ശബ്‌ദം തന്നെ; ഡബ്ബ് ചെയ്യുന്നത് എഐ ഉപയോഗിച്ച്

ABOUT THE AUTHOR

...view details