കേരളം

kerala

ETV Bharat / entertainment

സുരേഷ്‌ ഗോപിക്ക് ജന്മദിന സമ്മാനമായി 'വരാഹം'; ജെല്ലിക്കെട്ട് കാളയുടെ ശൗര്യവുമായി ടീസറെത്തി - Suresh Gopi Varaham Teaser Out - SURESH GOPI VARAHAM TEASER OUT

സുരേഷ്‌ ഗോപിക്ക് പിറന്നാള്‍ സമ്മാനമായി വരാഹത്തിന്‍റെ ടീസര്‍. താരത്തിന്‍റെ 257ാമത്തെ ചിത്രമാണ് വരാഹം. സനൽ വി ദേവന്‍റെ സംവിധാനത്തിലാണ് വരാഹമൊരുങ്ങുന്നത്.

വരാഹം ടീസർ  സുരേഷ്‌ ഗോപി പിറന്നാൾ  സുരേഷ്‌ ഗോ\പി വരാഹം  SURESH GOPI MOVIE VARAHAM
Varaham Movie Teaser Poster (ETV Bharat)

By ETV Bharat Kerala Team

Published : Jun 26, 2024, 4:27 PM IST

എറണാകുളം :സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് "വരാഹം" എന്ന ചിത്രത്തിൻ്റെ പ്രത്യേക ടീസർ റിലീസിനെത്തി. സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സനൽ വി ദേവന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'വരാഹം'.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌പടിയൂർ എന്‍റർടൈൻമെന്‍റ്സുമായി സഹകരിച്ച് നിർമിക്കുന്ന സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമാണ് വരാഹം. നവ്യ നായർ, പ്രാഞ്ചി ടെഹ് ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദ്ദിഖ്, സരയു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ ആദ്യ റിലീസ് ചിത്രം കൂടിയാണ് വരാഹം. മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

പ്രശസ്‌ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മാതാവാകുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് . "കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ" എന്ന ചിത്രമായിരുന്നു സനൽ വി ദേവന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം . ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവഹിക്കുന്നു.

ശേഷം മൈക്കിൽ ഫാത്തിമ എന്ന കല്യാണി പ്രിയദർശൻ ചിത്രത്തിന്‍റെ സംവിധായകനായ മനു സി കുമാറാണ് വരാഹത്തിന്‍റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ആശയം ജിത്തു കെ ജയ .സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിങ്, കൃഷ്‌ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്‌ടർ-പ്രേം പുതുപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-അഭിലാഷ് പൈങ്ങോട്, സ്‌റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌ മോങ്‌സ്, പിആർഒ-എഎസ് ദിനേശ്.

Also Read :സിജു വിൽസൻ നായകനാകുന്ന സസ്‌പെൻസ് ത്രില്ലർ; 'പുഷ്‌പകവിമാനം' ടീസർ പുറത്തിറങ്ങി

ABOUT THE AUTHOR

...view details