കേരളം

kerala

ETV Bharat / entertainment

'പ്രൊഡ്യൂസ്‌ഡ് ബൈ വിലാസിനി സിനിമാസ്...' നിര്‍മാണ രംഗത്ത് ഹരിശ്രീ കുറിക്കാന്‍ സുരാജ്, ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം 'പ്രൊഡക്ഷൻ നമ്പർ 31' - SURAJ VENJARAMOOD PRODUCTION - SURAJ VENJARAMOOD PRODUCTION

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന "പ്രൊഡക്ഷൻ നമ്പർ 31" ലൂടെയാണ് സുരാജ് നിർമാണ രംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്  ലിസ്‌റ്റിൻ സ്‌റ്റീഫൻ മാജിക് ഫ്രെയിം  സുരാജ് വിലാസിനി സിനിമാസ്  SURAJ VENJARAMOOD FILM PRODUCTION
Actor Suraj Venjaramood Has Stepped Into The Field Of Production (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 4:55 PM IST

എറണാകുളം : ലിസ്‌റ്റിൻ സ്‌റ്റീഫനോടൊപ്പം നിർമാണ രംഗത്തേക്ക് ചുവടുവച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഇരുപത് വർഷത്തെ അഭിനയജീവിതത്തിനോടൊപ്പം നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. പ്രശസ്‌ത നിർമാതാവായ ലിസ്‌റ്റിൻ സ്‌റ്റീഫന്‍റെ മാജിക് ഫ്രെയ്‌മിനോടൊപ്പം സുരാജ് വെഞ്ഞാറമൂടിന്‍റെ വിലാസിനി സിനിമാസും ചേർന്നു നിർമിക്കുന്ന പ്രൊഡക്ഷൻ നമ്പർ 31ന്‍റെ പൂജ ഇന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ നടന്നു.

പ്രൊഡക്ഷൻ നമ്പർ 31 സ്റ്റോറി (ETV Bharat)

ആഷിഫ് കക്കോടി രചന നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്‍റണി, വിനയ പ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊല്ലൂർ മൂകാംബികയിൽ നടന്ന പൂജ ചടങ്ങുകളിൽ സുരാജ് വെഞ്ഞാറമൂടും അദ്ദേഹത്തിന്‍റെ കുടുംബാങ്ങളും ചിത്രത്തിലെ താരങ്ങളും സന്നിഹിതരായിരുന്നു.

പ്രൊഡക്ഷൻ നമ്പർ 31 സ്റ്റോറി (ETV Bharat)

ഇന്ന് മുതൽ കൊല്ലൂരും പരിസരത്തും പ്രൊഡക്ഷൻ നമ്പർ 31 ന്‍റെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്‌റ്റൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്‌ണൻ, ഡി ഒ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്‌സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ് : സുഹൈൽ എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്‌മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, സ്റ്റിൽസ് : രോഹിത് കെ എസ്, സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്‌സ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഒ : പ്രതീഷ് ശേഖർ.

Also Read : കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ? - Who Is Payal Kapadia

ABOUT THE AUTHOR

...view details