തിരുവനന്തപുരം:കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് എഞ്ചിനിയറിംഗ് കോളജിൽ നടത്താനിരുന്ന പ്രശസ്‌ത സിനിമ താരം സണ്ണി ലിയോൺ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്ക്. കേരള സർവകലാശാലയാണ് വിലക്കേർപ്പെടുത്തിയത്. ജൂലൈ 5 ന് നടക്കാനിരുന്ന പരിപാടിയിൽ സണ്ണി ലിയോൺ അവതരിപ്പിക്കുന്ന ലൈവ് ഷോയായിരുന്നു നിശ്ചയിച്ചിരുന്നത്.
സണ്ണി ലിയോണിന്‍റെ ലൈവ് ഷോ വേണ്ട; കേരള സർവകലാശാല ക്യാമ്പസിലെ പരിപാടിക്ക് അനുമതി നിഷേധിച്ച് വൈസ് ചാൻസലർ - KERALA UNIVERSITY SUNNY LEONE - KERALA UNIVERSITY SUNNY LEONE
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ് എഞ്ചിനിയറിംഗ് കോളജിലെ പരിപാടിയിലാണ് സണ്ണി ലിയോൺ പങ്കെടുക്കാനിരുന്നത്.
Sunny Leone (ETV Bharat)
Published : Jun 12, 2024, 5:42 PM IST
എന്നാൽ ക്യാമ്പസുകളിൽ ഗാനമേള ഉൾപ്പെട്ട പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്ന സർവകലാശാല നിയമം ചൂണ്ടിക്കാട്ടിയാണ് കേരള സർവകലാശാല വിസി പരിപാടിക്ക് അനുമതി നിഷേധിച്ചത്. അതേസമയം സംഭവത്തിൽ പരിപാടിയുടെ സംഘാടകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO READ:'വലിഞ്ഞുകേറി വന്നതല്ല' ; സിപിഎം മുന്നണി മര്യാദ കാണിക്കുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ