കേരളം

kerala

കുപ്രസിദ്ധ തട്ടിപ്പുകാരന്‍ ധനി റാം മിത്തലിന്‍റെ ജീവിതം സിനിമയാകുന്നു; ബോളിവുഡില്‍ അരങ്ങേറാന്‍ ശ്രീനാഥ് രാജേന്ദ്രൻ - SrinathRajendran debut in Bollywood

By ETV Bharat Kerala Team

Published : Aug 26, 2024, 6:12 PM IST

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയൊരുങ്ങുന്നത്.

DIRECTOR SREENATH RAJENDRAN  NEW MOVIE ABOUT DHANI RAM MITTAL  ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡ് സിനിമ  ENTERTAINMENT NEWS
Director Sreenath Rajendran (ETV Bharat)

സെക്കൻ്റ് ഷോ, കൂതറ, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ മലയാള സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ഇന്ത്യയിലെ കുപ്രസിദ്ധ തട്ടിപ്പുകാരനും മാസ്‌റ്റർ ഫോർജറുമായ ധനി റാം മിത്തലിൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന സിനിമയിലൂടെയാണ് അദ്ദേഹം ഹിന്ദി ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പ്രീതി അഗർവാളും ചേതൻ ഉണ്ണിയാലും ചേർന്ന് രചിച്ച "മണിറാം" എന്ന പുസ്‌തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുക.

Dhani Ram Mittal (ETV Bharat)

"ജൂനിയർ നട്‌വർലാൽ" എന്നറിയപ്പെടുന്ന ധനി റാം മിത്തലിൻ്റെ അസാധാരണമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്‌തകമാണ് "മണിറാം". 45 വർഷം നീണ്ട ധനി റാം മിത്തലിൻ്റെ ക്രിമിനൽ ജീവിതമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ശ്രീനാഥിന്‍റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ കുറുപ്പും ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയെടുത്ത ചിത്രമായിരുന്നു.

Sreenath Rajendran (ETV Bharat)

കുറുപ്പ് (2021) ആഗോള തലത്തിൽ 112 കോടിയിലധികം ബോക്‌സോഫിസിൽ നിന്ന് നേടി എക്കാലത്തെയും വിജയകരമായ മലയാള ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. 1984 മുതൽ ഒളിവിൽ കഴിയുന്ന കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിലൊരാളായ സുകുമാര കുറുപ്പിൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമിച്ചത്.

Sreenath Rajendran (ETV Bharat)

2025 ൻ്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രൻ്റെ ബോളിവുഡ് ചിത്രത്തിൻ്റെ തിരക്കഥ ജോലികൾ പുരോഗമിക്കുകയാണ്. ഇൻസോമ്‌നിയ മീഡിയ ആന്‍റ് കണ്ടൻ്റ് സർവീസസ് ലിമിറ്റഡ്, പ്രെറ്റി പിക്ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഹിന്ദിയിൽ ചിത്രീകരിച്ച് ഹിന്ദിയിലും മലയാളത്തിലും തെലുഗുവിലും പാൻ ഇന്ത്യൻ റിലീസായി എത്തും. പിആർഒ - ശബരി.

Also Read:ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായി കൊണ്ടൽ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്-പെപ്പെ ചിത്രത്തിൻ്റെ ടീസർ പുറത്ത്

ABOUT THE AUTHOR

...view details