തെന്നിന്ത്യന്‍ സിനിമയ്ക്ക് മലയാളത്തില്‍ നിന്നുമൊരു താരറാണി. അതാണ് തമിഴകത്തിന്‍റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന നയന്‍താര. വളരെ സാധാരണക്കാരിയായി മലയാളത്തിലെ ടെലിവിഷന്‍ ചാനലിലെ അവതാരികയായി തുടങ്ങി ഇന്ന് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരമായി മാറിയ നയന്‍താര.
നടിയാകണമെന്ന ആഗ്രഹത്തില്‍ അല്ല നയന്‍താര വെള്ളിത്തിരയിലേക്ക് എത്തിയത്. അതൊരു നിയോഗമായിരുന്നു. തിരുവല്ലയിലെ ഒരു യഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിലാണ് ഡയാന കുര്യന്‍ എന്ന നയന്‍താര ജനിച്ചത്. കൂടിയാട്ട് കുര്യന്‍റെയും ഓമനയുടെയും മകളായി ജനിച്ച ഡയാനയുടെ സ്കൂള്‍ വിദ്യാഭ്യാസം ജാംനഗര്‍, ഗുജറാത്ത്, ഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു. പിതാവ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. ഏക സഹോദരന്‍ ലെനോ യു എഇയില്‍ ജോലി ചെയ്യുന്നു.
പഠിക്കുന്ന കാലത്ത് തന്നെ പാര്‍ട്ട് ടൈം ജോലിയായി നയന്‍താര മോഡലിങ്ങും ചെയ്തിരുന്നു. വരുമാന മാര്‍ഗം എന്ന നിലയ്ക്ക് മാത്രമായിരുന്നു ഇത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാവുക എന്നതായിരുന്ന നയന്‍താരയുടെ ലക്ഷ്യം. എന്നാല്‍ തന്‍റെ രൂപഭംഗിയെ കുറിച്ച് അന്നേ കരുതലുണ്ടായുരുന്ന കുട്ടിയായിരുന്നു നയന്‍. കോളേജ് പഠനകാലത്ത് ബെസ്‌റ്റ് മോഡല്‍ ഇന്‍ കേരള ഫാനാലെയുടെ റണ്ണര്‍ അപ്പായിരുന്നു നയന്‍താര. അതോടെ ഡയാന കോളേജിലെ താരമായി. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ശേഷം ഒരു സ്വകാര്യ ചാനലിലെ അവതാരികായായി.
നയന്‍താരയുടെ സിനിമാ ജീവിതത്തിന്‍റെ തുടക്കം
ഫഹദിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന കയ്യെത്തും ദൂരത്ത് എന്ന സിനിമയ്ക്കായി പുതുമുഖ നായികയെ തിരയുന്ന സമയമായിരുന്നു അത്. നയന്‍സിന്‍റെ പരിപാടി കാണാനിടയായ ഫാസില്‍ അവരെ ആ സിനിമയിലേക്ക് ക്ഷണിച്ചു. ഓഡിയേഷനും ട്രയിനിങ്ങുമെല്ലാം കഴിഞ്ഞപ്പോള്‍ ആ കഥാപാത്രത്തിന് നയന്‍താര യോജിക്കില്ലെന്ന് ഫാസിലിന് തോന്നി. അദ്ദേഹം അന്ന് നയന്‍താരയെ മടക്കിയയച്ചു. ആ റോളില്‍ പിന്നീട് പഞ്ചാബിയായ നിഖിത അഭിനയിക്കുകയും ചെയ്‌തു.
നയന്‍താരയ്ക്ക് വല്ലാത്ത നിരാശ തോന്നി. ഇനിയൊരിക്കലും സിനിമയിലേക്ക് ഇല്ലെന്ന ഉറച്ച തീരുമാനവുമായി മുന്നോട്ടു പോകുമ്പോഴായിരുന്നു സന്ത്യന്‍ അന്തിക്കാടിന്‍റെ മനസിനക്കരെ എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികയെ തേടുന്നത്.
ഈ വിവരം അറിഞ്ഞ ഫാസില്‍ നയന്‍താരയെ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ അഭിനയിക്കില്ല എന്ന തീരുമാനമായിരുന്നു നയന്‍താരയുടേത്. സത്യന്‍ അന്തിക്കാട് വീണ്ടും വിളിച്ചെങ്കിലും നയന്‍താരയുടെ തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. എന്തായാലും വന്ന് ഒന്ന് കാണൂവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. പിന്നീട് സന്ത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍ നയന്‍താരയ്ക്ക് നിരസിക്കാനായില്ല. അങ്ങനെ മനസിനക്കരയില്‍ നായികയായി.
സിനിമയ്ക്ക് യോജിച്ച കുറേക്കൂടി ആകര്‍ഷകമായി പേര് നിര്‍ദേശിച്ചതും സന്ത്യന്‍ തന്നെയായിരുന്നു. കുറേ പേരുകള്‍ ഒരു കടലാസില്‍ എഴുതി ഡയാനയ്ക്ക് നല്‍കി. അതില്‍ നിന്നും ഒരു പേര് സ്വയം തിരഞ്ഞെടുത്തു. അതായിരുന്നു നയന്‍താര. നാളെ ഇതര ഭാഷകളിലേക്ക് പോകുമ്പോഴും ഈ പേര് പ്രയോജനം ചെയ്യുമെന്ന് സത്യന്‍ പറഞ്ഞു.
ആ പ്രവചനം യാത്ഥാര്‍ഥ്യമായി. താന്‍ വായിച്ച ബംഗാളി നോവലില്‍ നിന്നാണ് ആ പേര് ലഭിച്ചതെന്ന് പിന്നീട് സത്യന്‍ പറയുകയുണ്ടായി. സിനിമയില്‍ തന്നെ പരിചയപ്പെടുത്തിയ സത്യന്‍ അന്തിക്കാടിനെ അവര്‍ ഇടയ്ക്കൊക്കെ വിളിക്കും. ഒരിക്കല്‍ അവര്‍ പറഞ്ഞു കൃത്യനിഷ്ഠയെ കുറിച്ച് സാര്‍ നല്‍കിയ ഉപദേശം ഞാന്‍ ഇന്നും മറന്നിട്ടില്ല. സത്യന്‍ പോലും മറന്നു പോയ ആ വാക്കുകള്‍ അവര്‍ ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു.
ഷീലയുടെ രണ്ടാം വരവ് കൂടി ആഘോഷിച്ച സിനിമയായിരുന്നു മനസിനക്കരെ. പടം പ്രതീക്ഷിച്ചതിലും ഹിറ്റായി. നയന്‍സിന്‍റെ അഭിനയം കൊള്ളാമെന്ന് അഭിപ്രായം വന്നു. ഒരു തുടക്കകാരിയുടെ അപക്വത അഭിനയത്തില്‍ എവിടെയൊക്കെയോ ദൃശ്യമായിരുന്നു. എന്നാല്‍ മനസിനക്കരുടെ വിജയം തുടര്‍ച്ചയായി സിനിമകള്‍ അവസരങ്ങള്‍ കൊണ്ടു വന്നു.
അന്ന് മലയാള സിനിമയിലെ നായികമാരുടെ നിലനില്‍പ്പ് കഷ്‌ടിച്ച് അഞ്ചുവര്‍ഷമാണ്. അതിലൊരാളായാണ് നയന്‍താരയെ പലരും കണ്ടിരുന്നത്. മനസിനക്കര്യ്ക്ക് ശേഷം ഫാസിലിന്‍റെ വിസ്‌മയ തുമ്പത്തില്‍ നായികയായി. പടം പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.
പിന്നീട് മോഹന്‍ലാല്‍ ഷാജികൈലാസ് ചിത്രത്തിലും നായികയായി. നാളെ വലിയൊരു താരമാകുന്നതിന്‍റെ വിദൂര സുചനകള്‍ പോലും അന്നൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് മമ്മൂട്ടിയുടെ നായികയായ തസ്കര വീരനിലും അതും വിചാരിച്ചത് പോലെ വിജയിച്ചില്ല. പിന്നീട് വീണ്ടും മമ്മൂട്ടിയുടെ നായികയായി കമല്‍ സംവിധാനം ചെയ്ത രാപ്പകലില്‍ നായികയായി എത്തി, പടം വിജയിച്ചു.
നയന്‍താര പതുക്കെ പതുക്കെ മെച്ചപ്പെട്ട് വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അപ്പോഴും ഇന്ത്യമുഴുവന്‍ ഉറ്റുനോക്കുന്ന നായികയായി മാറുന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തമിഴിലേക്കുള്ള അരങ്ങേറ്റം