കേരളം

kerala

ETV Bharat / entertainment

'ഗാങ്‌സ്-കുരുതി പുനൽ' വരുന്നു; ഒടിടിയിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ച് രജനികാന്തിന്‍റെ മകള്‍ - Soundarya Rajinikanth Prime series

ഒടിടിയിലേക്കുള്ള തൻ്റെ ചുവടുവെയ്‌പ്പ് പ്രഖ്യാപിച്ച് സൗന്ദര്യ രജനികാന്ത്. തമിഴ് പരമ്പരയില്‍ അണിനിരക്കുന്നത് വന്‍ താരനിര.

Soundarya Rajinikanth  OTT with Prime Video  Gangs Kuruthi Punal  Prime Video series
Soundarya Rajinikanth forays into OTT with Prime Video series 'Gangs - Kuruthi Punal'

By ETV Bharat Kerala Team

Published : Mar 19, 2024, 7:37 PM IST

പ്രൈം വീഡിയോയിൽ എത്തുന്ന തമിഴ് പരമ്പരയായ ഗാങ്‌സ് - കുരുതി പുനൽ എന്ന സിരീസിലൂടെ ഒടിടി സ്ട്രീമിങ്ങ് സ്‌പെയ്‌സിലേക്കുള്ള തൻ്റെ ചുവടുവയ്‌പ്പ് പ്രഖ്യാപിച്ച് സംവിധായികയും, നിർമ്മാതാവുമായ സൗന്ദര്യ രജനികാന്ത്. "കൊച്ചടയാൻ", "വേലയില്ലാ പട്ടധാരി 2" തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയതതിലുടെ പ്രശസതയാണ് നടന്‍ രജനികാന്തിന്‍റെ മകളായ സൗന്ദര്യ. സ്ട്രീമേഴ്‌സ് പ്രൈം വീഡിയോ പ്രസൻ്റ്സ് ഇവൻ്റിൽ ഷോയുടെ ഫസ്‌റ്റ് ലുക്ക് അനാച്‌ഛാദനം ചെയ്‌തു.

മെയ് 6 എൻ്റർടൈൻമെൻ്റ് എൽഎൽപി നിർമ്മിച്ച് നോഹ സംവിധാനം ചെയ്‌ത പിരീഡ് ആക്ഷൻ ഡ്രാമയായ ഗാങ്‌സ് - കുരുതി പുനൽ എന്ന പരമ്പരയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറായാണ് സൗന്ദര്യ എത്തുന്നത്. സത്യരാജ്, അശോക് സെൽവൻ, നാസർ, നിമിഷ സജയൻ, റിതിക സിംഗ്, ഈശ്വരി റാവു എന്നിവരുൾപ്പെടെയുള്ള വന്‍ താരനിര തന്നെ പരമ്പരയിൽ അണിനിരക്കുന്നുണ്ട് (Soundarya Rajinikanth forays into OTT).

"ഒടിടിയിലൂടെ വ്യത്യസ്‌ത വിഭാഗങ്ങളിലും, വ്യത്യസ്‌ത ഭാഷകളിലുമായി നിരവധി കഥകൾ പറയാന്‍ അവസരമുണ്ട്. ഞങ്ങളെപ്പോലുള്ള സിനിമാ നിർമ്മാതാക്കള്‍ ഒടിടിയോട് നന്ദി പറയുകയാണ്. നിരവധി കാര്യങ്ങൾ വികസിപ്പിക്കാൻ ഇത് ഞങ്ങൾക്ക് വളരെയധികം അവസരങ്ങൾ നൽകുന്നു”. സൗന്ദര്യ പറഞ്ഞു. നിരവധി ഒടിടി പരമ്പരകൾക്ക് ഈ ഷോ തുടക്കം കുറിക്കുമെന്നും അവര്‍ പറഞ്ഞു.

Also Read: തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന് വിവാഹ വാര്‍ഷികം; രജനിയുടെ പതിവുകള്‍ വെളിപ്പെടുത്തി മകള്‍ സൗന്ദര്യ

ഒരു തുറമുഖ നഗരത്തിലെ സംഘടിത സംഘത്തിനുള്ളിൽ നടക്കുന്ന രക്തരൂക്ഷിതമായ അധികാര പോരാട്ടത്തിന്‍റെയും, പ്രതികാരത്തിൻ്റെ സാങ്കൽപ്പിക കഥയാണ് കുരുതി പുനൽ. കള്ളക്കടത്തുകാരും, ഇടപാടുകാരും, അശ്ലീല സാഹിത്യകാരന്മാരും, സിനിമാ താരങ്ങളും, പ്രഭുക്കന്മാരും, രാഷ്ട്രീയക്കാരും നിറഞ്ഞ ഈ വലിയ സീരീസ് അതിമോഹത്തിൻ്റെയും വിശ്വാസവഞ്ചനയുടെയും അധികാരത്തിനുവേണ്ടിയുള്ള അശ്രാന്തമായ പോരാട്ടത്തിൻ്റെയും ഇഴയടുപ്പമുള്ള ആഖ്യാനം നെയ്തെടുക്കുന്നു. അതേസമയം ഷോയുടെ റിലീസ് തീയതി നിർമ്മാതാക്കൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ABOUT THE AUTHOR

...view details