തെന്നിന്ത്യന്‍ സിനിമാ ലോകം ഉറ്റുനോക്കുന്ന താരവിവാഹങ്ങളില്‍ ഒന്നാണ് ശോഭിത ധൂലിപാല- നാഗ ചൈതന്യ വിവാഹം. ഏറെ നാളുകള്‍ക്ക് ശേഷം ശോഭിതയും നാഗചൈതന്യയും ഡേറ്റിങ്ങിലായിരുന്നു. ഓഗസ്‌റ്റ് എട്ടിന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഇരു താരങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്. ഇപ്പോഴിതാ ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. തന്‍റെ ഗോധുമ റായി പശുപു ദഞ്ചത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ശോഭിത തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തെലുഗു ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളില്‍ ഒന്നാണിത്.
മനോഹരമായ പിങ്ക് സില്‍ക്ക് സാരിയാണ് ശോഭിതയുടെ വേഷം അതിനിണങ്ങുന്ന ഗോള്‍ഡന്‍ ബ്ലൈസുമാണ് ധരിച്ചത്. മുടിയില്‍ മുല്ലപ്പൂക്കള്‍ മനോഹരമായാണ് ചൂടിയിരിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് പരമ്പരാഗത ലുക്കിലാണ് ശോഭിത വിവാഹ ആഘോഷങ്ങള്‍ക്കായി എത്തിയത്. 'അത് അങ്ങനെ ആരംഭിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
കഴിഞ്ഞ ദിവസം കറുപ്പ് നിറത്തിലുള്ള വസ്‌ത്രം ധരിച്ച് ലിഫ്‌റ്റിനുള്ളില്‍ നിന്നെടുത്ത സെല്‍ഫി താരം പങ്കുവച്ചിരുന്നു. ടീ ഷര്‍ട്ടും അതിന് മുകളില്‍ ബ്ലാക്ക് ലെതര്‍ ജാക്കറ്റാണ് നാഗ ചൈതന്യ ധരിച്ചിരുന്നത്. ബാഗി ജീന്‍സും സ്ലീവ് ലെസ് ബ്ലാക്ക് ടോപ്പുമാണ് ശോഭിത ധരിച്ചത് എല്ലായിടത്തും ഓരേ സമയം എന്നാണ് ഫോട്ടോയ്‌ക്കൊപ്പം നാഗ ചൈതന്യ ക്യാപ്‌ഷനായി കുറിച്ചിരിക്കുന്നത്.