ഹൈദരാബാദ്:ബോളിവുഡ് യുവതാരനിരയിൽ ശ്രദ്ധേയനായ സിദ്ധാർഥ് മൽഹോത്ര നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'യോദ്ധ'. ദിഷ പടാനിയും രാശി ഖന്നയും നായികമാരായ ഈ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു (Sidharth Malhotra, Disha Patani And Raashi Khanna starrer Yodha movie). ചിത്രത്തിന്‍റെ കൗതുകവും ആകാംക്ഷയുമേറ്റുന്ന ട്രെയിലറാണ് അണിയറ പ്രവർത്തകർ തിങ്കളാഴ്‌ച പുറത്തുവിട്ടത് (Yodha movie's Teaser out ).
സൈനികനായാണ് 'യോദ്ധ'യിൽ സിദ്ധാർഥ് മൽഹോത്ര പ്രത്യക്ഷപ്പെടുക. 'ഷേർഷാ', 'ഇന്ത്യൻ പൊലീസ് ഫോഴ്‌സ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് മൽഹോത്ര വീണ്ടും യൂണിഫോമിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്. ഹൈജാക്കർമാരെ തടയാൻ പൊരുതുന്ന സൈനികനായാണ് സിദ്ധാർഥ് 'യോദ്ധ'യിൽ എത്തുന്നത്.
സാഗർ ആംബ്രെയും പുഷ്‌കർ ഓജയും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ. ആക്ഷനും രാജ്യസ്‌നേഹവും നിറഞ്ഞതായിരിക്കും ഈ ചിത്രം എന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഭീകരർ ഒരു യാത്ര വിമാനം ഹൈജാക്ക് ചെയ്യുന്നതിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. ഈ വിമാനത്തിൽ ഓഫ് ഡ്യൂട്ടിയിലുള്ള സിദ്ധാർഥിന്‍റെ കഥാപാത്രവുമുണ്ട്. ഹൈജാക്കർമാരെ പരാജയപ്പെടുത്താനും എഞ്ചിൻ തകരുമ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തന്ത്രങ്ങൾ മെനയുന്ന സിദ്ധാർഥിന്‍റെ കഥാപാത്രത്തെ ഈ ചിത്രം പിന്തുടരുന്നത്. ഏതായാലും യോദ്ധ സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പ് ആരാധകരുടെ കാത്തിരിപ്പ് ടീസർ വർധിപ്പിച്ചു എന്നതിൽ തർക്കമുണ്ടാകില്ല.