കേരളം

kerala

By ETV Bharat Kerala Team

Published : Apr 20, 2024, 3:41 PM IST

ETV Bharat / entertainment

'ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ്' സിനിമ ഇനി യൂട്യൂബിലും കാണാം - Sholai The Scrap Shop Movie

നവാഗതനായ സിജു കമർ സംവിധാനം ചെയ്‌ത ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പിൽ പുതുമുഖം അയാൻ ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

SHOLAI THE SCRAP SHOP IN YOUTUBE  SIJU KUMARS MOVIE  AYAN ADHI RAJESH ESWAR MOVIE  ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ് സിനിമ
Sholai The Scrap Shop

മാസ് ആക്ഷൻ രംഗങ്ങളുമായി തിയേറ്ററുകളിൽ എത്തിയ 'ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ്' എന്ന മലയാള ചിത്രം യൂട്യൂബിൽ റിലീസ് ചെയ്‌തു. സോഷ്യൽ മീഡിയ താരങ്ങളായ രാജേഷിന്‍റെയും ചിന്നുവിന്‍റെയും യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്. ഇവർ ഇരുവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

നവാഗതനായ സിജു കമർ ആണ് 'ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ്' കഥ എഴുതി സംവിധാനം ചെയ്‌തത്. സൗഹൃദത്തിന്‍റെ അതിർവരമ്പുകൾക്കപ്പുറം സഹോദര സ്‌നേഹത്തിന്‍റെ തീവ്രത വരച്ചു കാട്ടുന്ന ഈ ചിത്രത്തിൽ പുതുമുഖം അയാൻ ആദിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്‌നേഹ വിജീഷും സിനിമയിൽ ശ്രദ്ധേയ വേഷത്തിലുണ്ട്.

രാജേഷ് ഈശ്വർ, അനീഷ് ഖാൻ, കൃഷ്‌ണദാസ്, അജിത്ത് സോമൻ, അരിസ്റ്റോ സുരേഷ്, വി കെ ബൈജു, ക്ലീറ്റസ്, ഷരീഫ് നട്ട്സ്, ദീപ്‌തി എന്നിവരാണ് 'ഷോലൈ ദി സ്‌ക്രാപ്പ് ഷോപ്പ്' സിനിമയിലെ മറ്റ് അഭിനേതാക്കൾ. പരുക്കനായ നായകന്‍റെ എരിയുന്ന പ്രതികാര ദാഹത്തിന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്. വേറിട്ട ആഖ്യാന രീതിയാണ് സംവിധായകൻ അവലംബിച്ചത്. പി ആർ ഒ - എം കെ ഷെജിൻ.

ALSO READ:ഹൃദയങ്ങള്‍ കീഴടക്കാൻ സച്ചിനും റീനുവും വീണ്ടുമെത്തും; 'പ്രേമലു 2' ഒദ്യോഗികമായി പ്രഖ്യാപിച്ചു

ABOUT THE AUTHOR

...view details