കേരളം

kerala

ETV Bharat / entertainment

പ്രണയിച്ച് ഷെയിൻ നിഗവും സാക്ഷിയും; ഹാല്‍ പോസ്‌റ്റര്‍ ശ്രദ്ധേയം - HAAL FIRST LOOK POSTER

ഹാൽ ഫസ്‌റ്റ് ലുക്കും മോഷൻ പോസ്‌റ്ററും പുറത്ത്. ഷെയിൻ നിഗം നായകനായെത്തുന്ന റൊമാന്‍റിക് ചിത്രമാണ് ഹാൽ. വീര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷിയാണ് ഷെയിൻ നിഗത്തിന്‍റെ നായികയായി എത്തുന്നത്.

SHANE NIGAM  HAAL MOTION POSTER  ഷെയ്ന്‍ നിഗം  ഹാൽ ഫസ്‌റ്റ് ലുക്ക്
Haal first look (ETV Bharat)

By ETV Bharat Entertainment Team

Published : Nov 25, 2024, 11:19 AM IST

ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ റൊമാന്‍റിക് ചിത്രമാണ് 'ഹാൽ'. വീര സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്‌റ്റ് ലുക്കും മോഷൻ പോസ്‌റ്ററും പുറത്തിറങ്ങി. പ്രണയാർദ്രരായി നിൽക്കുന്ന ഷെയിനും സാക്ഷിയുമാണ് പുറത്തിറങ്ങിയ പോസ്‌റ്ററുകളിൽ ദൃശ്യമാകുന്നത്.

ഒരു കംപ്ലീറ്റ് കളർഫുൾ എന്‍റർടെയിനാണ് ചിത്രം. 'ലിറ്റിൽ ഹാർഡ്‌സ്‌' എന്ന സിനിമയ്‌ക്ക് ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'ഹാല്‍'. ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നുകൂടിയാണ് 'ഹാൽ'.

Haal first look poster (ETV Bharat)

സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ ഷെയിനിന്‍റെ നായികയായി എത്തുന്നത്. ജോണി ആന്‍റണി, ജോയ് മാത്യു, നിഷാന്ത് സാഗര്‍, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. 90 ദിവസത്തെ ചിത്രീകരണമായിരുന്നു 'ഹാലി'ന്‍റേത്.

സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. പ്രമുഖ ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്‌ലവും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ആത്തിഫ് അസ്‌ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. തിങ്ക് മ്യൂസിക്കാണ് സിനിമയുടെ മ്യൂസിക് പാർട്‌ണർ.

പ്രശസ്‌ത തിരക്കഥാകൃത്ത് നിഷാദ് കോയയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. നിഷാദ് കോയ തിരക്കഥ എഴുതിയ '1000 ബേബീസ്' ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട്സ്‌റ്റാറിൽ മികച്ച പ്രേക്ഷക പിന്തുണയോടെ സ്ട്രീമിംഗ് തുടരുകയാണ്. 'ഓർഡിനറി', 'മധുര നാരങ്ങ', 'ശിക്കാരി ശംഭു', 'തോപ്പിൽ ജോപ്പൻ' തുടങ്ങീ ചിത്രങ്ങള്‍ക്കും നിഷാദ് കോയ രചന നിര്‍വ്വഹിച്ചിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒരേ സമയം റിലീസിനെത്തും. ജെവിജെ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. രവി ചന്ദ്രൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. നന്ദഗോപൻ വി ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്.

ആർട്ട് ഡയറക്ഷൻ - പ്രശാന്ത് മാധവ്, നാഥന്‍, കൊറിയോഗ്രഫി - സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്‌റ്റർ, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈൻ - ധന്യ ബാലകൃഷ്‌ണൻ, സഞ്ജയ് ഗുപ്‌ത, ഗാനരചന - വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി, പ്രൊജക്റ്റ്‌ ഡിസൈനര്‍ - ഷംനാസ് എം അഷ്‌റഫ്‌, പ്രോജക്‌ട് കോ ഓ‍ര്‍ഡിനേറ്റർ - ജിബു ജെടിടി, അസോസിയേറ്റ് ഡയറക്‌ടർ - മനീഷ് ഭാർഗ്ഗവൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പികെ, , സ്‌റ്റിൽസ് - എസ്‌ബികെ ഷുഹൈബ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്സ്, വിഎഫ്എക്‌സ്‌ - മൈൻഡ്‌സ്‌റ്റീന്‍ സ്‌റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻസ് - ടെന്‍ പോയിന്‍റ്ഓവർസീസ് ഡിസ്ട്രിബ്യൂഷൻ - ഫാര്‍സ് ഫിലിംസ്, പിആർഒ - വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത് എന്നിവരും നിര്‍വ്വഹിക്കുന്നു.

Also Read: കൈ കോര്‍ത്ത് പിടിച്ച് കമിതാക്കള്‍; വേര്‍പ്പെടുത്തി പൊലീസ്; ഹാല്‍ ടീസര്‍ ശ്രദ്ധേയം - Haal teaser released

ABOUT THE AUTHOR

...view details