കേരളം

kerala

ETV Bharat / entertainment

ഷാഹി കബീര്‍ ഒരുക്കുന്ന ഡ്രാമ ത്രില്ലര്‍ ചിത്രം ചിത്രീകരണം പൂര്‍ത്തിയായി - SHAHI KBEER CINEMA

സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചത് രാത്രിയിലാണ്. റോഷന്‍ മാത്യ, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍

SHAHI KBEER DIRECTOR  DILEESH POTHEN  ഷാഹി കബീര്‍  ദിലീഷ് പോത്തന്‍ സിനിമ
SHAHI KABIR CINEMA PACK UP (EETV Bharat)

By ETV Bharat Entertainment Team

Published : Oct 9, 2024, 1:37 PM IST

റോഷന്‍ മാത്യ, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഫെസ്റ്റിവൽ സിനിമാസിന്‍റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്,രഞ്ജിത്ത് ഇവിഎം,ജോജോ ജോസ് എന്നിവർ ചേർന്ന് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന് ഇതുവരെ പേരിട്ടില്ല. കണ്ണൂർ ഇരിട്ടിയിലാണ് സിനിമ ചിത്രീകരിച്ചത്. ഡ്രാമാ ത്രില്ലറിലാണ് ചിത്രം ഒരുങ്ങുന്നത്.

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രമാണിത്. സിനിമയുടെ എണ്‍പത് ശതമാനവും രാത്രിയിലാണ് ചിത്രീകരിച്ചത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ "ഇലവീഴാ പൂഞ്ചിറ" എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സുധി കോപ്പ,അരുണ്‍ ചെറുകാവില്‍,ലക്ഷ്‌മി മേനോൻ,ക്രിഷാ കുറുപ്പ്,നന്ദനുണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു. മനേഷ് മാധവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് അനിൽ ജോൺസൺ സംഗീതം പകരുന്നു.

SHAHI KABIR CINEMA PACK UP (EETV Bharat)

പ്രൊഡക്ഷൻ ഡിസൈനർ-ദീലീപ് നാഥ്,എ‍ഡിറ്റർ-പ്രവീൺ മം​ഗലത്ത്, സൗണ്ട് മിക്സിം​ഗ്-സിനോയ് ജോസഫ്,ചീഫ് അസോസിയേറ്റ്-ഷെല്ലി സ്രീസ്,പ്രൊഡക്ഷൻ കൺട്രോളർ-ഷെബീർ മലവട്ടത്ത്, വസ്ത്രാലങ്കാരം- ഡിനോ ഡേവീസ്, വിശാഖ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, സ്റ്റിൽസ്-അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈൻ- തോട്ട് സ്റ്റേഷൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ-ആദർശ്, പബ്ലിസിറ്റി ഡിസൈൻ-തോട്ട് സ്റ്റേഷൻ, പി ആർ ഒ-എ എസ് ദിനേശ്.

Also Read:'ആ ക്ലാസിക് ക്രിമിനല്‍ ഉടന്‍ തിരിച്ചു വരില്ല'; വ്യാജ വാര്‍ത്തയാണ് വരുന്നതെന്ന് ജീത്തു ജോസഫ്

ABOUT THE AUTHOR

...view details