കേരളം

kerala

ETV Bharat / entertainment

ദിവസം 100 സിഗരറ്റുകള്‍ വരെ വലിച്ചിരുന്നു, പുകവലി നിർത്തി ഷാരൂഖ് ഖാൻ - SHAH RUKH KHAN QUIT SMOKING

പുകവലി ഉപേക്ഷിച്ച് ഷാരൂഖ് ഖാൻ. ഒരുകാലത്ത് ദിവസേന 100ലധികം സിഗരറ്റുകള്‍ വരെ ഷാരൂഖ് ഖാന്‍ വലിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ഈ ദുശ്ശീലം മാറ്റാന്‍ കഴിയുന്നില്ലെന്ന് താരം പല വേദികളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

SHAH RUKH KHAN  SHAH RUKH KHAN SMOKING  പുകവലി നിർത്തി ഷാരൂഖ് ഖാൻ  ഷാരൂഖ് ഖാൻ
Shah Rukh Khan (ETV Bharat)

By ETV Bharat Entertainment Team

Published : Nov 4, 2024, 12:45 PM IST

Updated : Nov 6, 2024, 10:34 AM IST

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍റെ പുകവലി ദുശ്ശീലത്തെ കുറിച്ച് ഏവർക്കും അറിയാവുന്ന കാര്യമാണ്. ബോളിവുഡിൽ ഷാറൂഖ്‌ ഖാന്‍റെ പുകവലി പലപ്പോഴും വലിയ ചർച്ചയായിട്ടുണ്ട്. പൊതുവേദികളിൽ പുകവലിച്ച് കൊണ്ട് പ്രത്യക്ഷപ്പെടുന്ന താരം പലപ്പോഴും വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ദിവസേന 100ലധികം സിഗരറ്റ് വലിക്കുമെന്നും മുപ്പതിലേറെ കോഫികൾ കുടിക്കുമെന്നും ഷാരൂഖ് ഖാന്‍ മുമ്പ് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിരുന്നു. എത്ര ശ്രമിച്ചിട്ടും തന്‍റെ പുകവലി ദുശ്ശീലത്തെ ഒഴിവാക്കാൻ സാധിക്കുന്നില്ലെന്നും താരം തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ പുകവലി ഉപേക്ഷിച്ചിരിക്കുകയാണ് താരം.

തന്‍റെ 59-ാം ജന്‍മദിനത്തിലായിരുന്നു ഷാരൂഖിന്‍റെ ഈ വെളിപ്പെടുത്തല്‍. നവംബര്‍ 2നായിരുന്നു താരത്തിന്‍റെ ജന്‍മദിനം. ജന്‍മദിനത്തോടനുബന്ധിച്ച് മുംബൈയിൽ ആരാധകരുമായി സംവദിച്ച പരിപാടിയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി പുകവലി ഉപേക്ഷിച്ചെന്നുമാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

"ഒരു നല്ല കാര്യം പറയാനുണ്ട്. ഞാനിപ്പോള്‍ പുകവലിക്കുന്നില്ല. പുകവലി ഉപേക്ഷിച്ചാല്‍ ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട് ഉടന്‍ മാറും എന്നാണ് കരുതിയത്. പക്ഷേ അത് പൂര്‍ണ്ണമായും മാറിയിട്ടില്ല. ഇന്‍ഷാ അള്ളാ, അതും പെട്ടെന്ന് തന്നെ ശരിയാകുമെന്ന് കരുതാം."-ഷാരൂഖ് ഖാന്‍ പറഞ്ഞു.

ഷാരൂഖ് ഖാന്‍റെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഷാരൂഖ് ഖാന്‍റേത് "മാതൃകാപരമായ തീരുമാനം", "ഒരുപാട് പേർക്കുള്ള ഇൻസ്‌പിറേഷൻ" തുടങ്ങി നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

Also Read: സാമന്ത ഇനി കിങ്‌ ഖാനൊപ്പം?; രാജ്‌കുമാർ ഹിരാനി ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട് - SHAH RUKH KHAN WITH SAMANTHA

Last Updated : Nov 6, 2024, 10:34 AM IST

ABOUT THE AUTHOR

...view details