കേരളം

kerala

ETV Bharat / entertainment

നിഗൂഢതകള്‍ ചുരുളഴിയും; 'സീക്രട്ട് ഹോം' മോഷന്‍ പോസ്റ്റര്‍ പുറത്ത്, ചിത്രം ഉടന്‍ തിയേറ്ററില്‍ - Secret Home

അഭയകുമാറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം സീക്രട്ട് ഹോം ഈ മാസം തിയേറ്ററുകളിലേക്ക്. മോഷന്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍.

സീക്രട്ട് ഹോം മോഷന്‍ പോസ്റ്റര്‍  ക്രൈം ഡ്രാമ സീക്രട്ട് ഹോം  Director Abhayakumar K  Movie Secret Home  Movie Secret Home Postion
Abhayakumar K Directed Movie Secret Home

By ETV Bharat Kerala Team

Published : Feb 10, 2024, 1:05 PM IST

എറണാകുളം :ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ക്രൈം ഡ്രാമ 'സീക്രട്ട് ഹോമി'ന്‍റെ മോഷന്‍ പോസ്റ്റ‌ര്‍ പുറത്ത് (Secret Home movie motion poster). മലയാളികളില്‍ ഞെട്ടലുളവാക്കിയ കേരളത്തിലെ യഥാര്‍ഥ സംഭവത്തെ ആസ്‌പദമാക്കി അഭയകുമാര്‍ കെയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് സീക്രട്ട് ഹോം. ചിത്രം ഈ മാസം തിയേറ്ററുകളില്‍ എത്തും (Secret Home release date).

'ഓരോ വീട്ടിലും സീക്രട്ടുകളുണ്ട്' എന്ന ടാഗ്‌ ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്. ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്. ഇവരുടെ നാല് പേരുടെയും മുഖം ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിട്ടുള്ളത്.

സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രം മികച്ച സസ്‌പെന്‍സ് ത്രില്ലറാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ആരാധകരില്‍ ഏറെ നിഗൂഢതകള്‍ ജനിപ്പിക്കും വിധമുള്ളതാണ് ചിത്രത്തിന്‍റേതായി പുറത്തെത്തുന്ന ഓരോ വാര്‍ത്തകളും.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കോ-പ്രൊഡ്യൂസർ - വിജീഷ് ജോസ്, ലൈൻ പ്രൊഡ്യൂസർ - ഷിബു ജോബ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ - അനീഷ് സി സലിം, എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്, പ്രൊഡക്ഷൻ ഡിസൈൻ - അനീഷ് ഗോപാൽ, ആർട്ട് ഡയറക്‌ടർ - നിഖിൽ ചാക്കോ കിഴക്കേത്തടത്തിൽ, മേക്ക് അപ്പ് - മനു മോഹൻ, കോസ്റ്റ്യൂം - സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- പ്രശാന്ത് വി മേനോൻ, സുഹാസ് രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മാലവട്ടത്ത്, ഫിനാൻസ് കൺട്രോളർ- അഗ്നിവേഷ്, ശരത്ത്, വിഎഫ് എക്‌സ്‌ - പ്രോമിസ് സ്റ്റുഡിയോസ്, സ്റ്റിൽസ് - ഫിറോഷ് കെ ജയാഷ്, പബ്ലിസിറ്റി ഡിസൈൻ- ആൻ്റണി സ്റ്റീഫൻ.

ABOUT THE AUTHOR

...view details