എറണാകുളം:നടൻ സൈജു കുറുപ്പിന്‍റെ പിറന്നാൾ ആഘോഷം 'ഭരതനാട്യം' ചിത്രത്തിന്‍റെ ലോക്കേഷനിൽ. ഭരതനാട്യം ചിത്രത്തിന്‍റെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്നാണ് ഈ ജന്മദിനം ആഘോഷിച്ചത്. സൈജു കുറുപ്പ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് ഭരതനാട്യം. സൈജു എന്‍റർടൈൻമെന്‍റസും തോമസ് തിരുവല്ല ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതും സൈജു കുറുപ്പാണ് (Saiju Kurup's Birthday Celebrated At Bharatanatyam Movie Location).
എറണാകുളത്തുവെച്ചുളള ലൊക്കേഷനിടെയാണ് താരത്തിന്‍റെ ഇത്തവണത്തെ പിറന്നാൾ ആഘോഷിച്ചത്. നടൻ സായികുമാർ, സൈജുവിന്‍റെ ഭാര്യയും ചിത്രത്തിന്‍റെ പ്രൊഡ്യൂസറുമായ അനുപമ ബി നമ്പ്യാർ, നിർമ്മാതാവ് തോമസ് തിരുവല്ല, ഡോക്‌ടർ ദീദി ജോർജ് എന്നിവരും സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പിറന്നാൾ ദിനാഘോഷത്തിൽ പങ്കെടുത്തു.