കേരളം

kerala

ETV Bharat / entertainment

മോഹൻലാലുമായി കൂടിക്കാഴ്‌ച നടത്തി റിഷബ് ഷെട്ടി; 'കാന്താര 2' ൽ ലാലേട്ടന്‍റെ കാമിയോ വേണമെന്ന് ആരാധകർ - Rishab Shetty Meets Mohanlal - RISHAB SHETTY MEETS MOHANLAL

'കാന്താര എ ലെജൻഡ് - ചാപ്റ്റർ ഒന്ന്' അണിയറയിൽ. ചിത്രത്തിൽ മോഹൻലാൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സിനിമാസ്വാദകർ

KANTARA A LEGEND CHAPTER 1  KANTARA 2 UPDATES  MOHANLAL NEW MOVIES  RISHAB SHETTY KANTARA PREQUEL
RISHAB SHETTY WITH MOHANLAL

By ETV Bharat Kerala Team

Published : Apr 18, 2024, 6:21 PM IST

Updated : Apr 18, 2024, 7:34 PM IST

ന്നഡ ചലച്ചിത്രമേഖലയിലെ പ്രഗൽഭനായ നടനും സംവിധായകനുമാണ് റിഷബ് ഷെട്ടി. ബ്ലോക്ക്ബസ്‌റ്റർ ചിത്രമായ 'കാന്താര'യിലെ അസാധാരണമായ അഭിനയത്തിന് റിഷബ് ഷെട്ടി കയ്യടികൾ വാരിക്കൂട്ടിയിരുന്നു. 'കാന്താര' പ്രീക്വലായ, 'കാന്താര എ ലെജൻഡ് - ചാപ്റ്റർ ഒന്നി'ന്‍റെ തിരക്കുകളിലാണ് റിഷബ് ഷെട്ടി ഇപ്പോൾ. റിഷബ് ഷെട്ടി തന്നെയാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

അടുത്തിടെയാണ് റിഷബ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും മലയാളത്തിലെ സൂപ്പർസ്‌റ്റാർ മോഹൻലാലിനെ കണ്ടുമുട്ടിയത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവച്ചിരിക്കുകയാണ് റിഷബ് ഇപ്പോൾ. "ഇതിഹാസനായ മോഹൻലാൽ സാറിനെ കണ്ടതിൽ അഭിമാനവും സന്തോഷവും!" എന്ന് കുറിച്ചുകൊണ്ടാണ് റിഷബ് ഫോട്ടോ പുറത്തുവിട്ടത്. ഞൊടിയിടകൊണ്ടുതന്നെ ഫോട്ടോ വൈറലായി മാറി.

ഇരുതാരങ്ങളുടെയും ആരാധകർ കമന്‍റ് ബോക്‌സിലേക്ക് ഒഴുകുകയാണ്. ഒപ്പം മറ്റൊരു ആഗ്രഹവും ഈരാധകർ പങ്കുവച്ചു. മറ്റൊന്നുമല്ല, 'കാന്താര' പ്രീക്വലിൽ മോഹൻലാലിന്‍റെ കാമിയോ അപ്പിയറൻസ് വേണമെന്നാണ് ആരാധകരുടെ ആവശ്യം. 'നിങ്ങളുടെ സംവിധാനത്തിൽ അദ്ദേഹം അഭിനയിക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്', 'ഭാവിയിൽ നിങ്ങൾ ഇരുവരും ഒരു സിനിമയ്ക്കായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു', 'കാന്താര 2?', 'കേരളത്തിൽ നിന്നുള്ള സ്നേഹം' എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകൾ.

'കാന്താര എ ലെജൻഡ് - അദ്ധ്യായം 1'ന്‍റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ ആരാധകർ ഏറെ ആവേശത്തിലാണ്. സവിശേഷവും ആകർഷകവുമായ കാഴ്‌ചാനുഭവം ഈ ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'കാന്താര എ ലെജൻഡി'ലൂടെ സമാനതകളില്ലാത്ത സിനിമായാത്ര പ്രേക്ഷകർക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് റിഷബ്. ഈ പ്രൊജക്‌ടിന്‍റെ ഷൂട്ടിങ്ങിനിടയിൽ, പ്രശസ്‌ത ബോളിവുഡ് സംവിധായകൻ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലും വ്യാപൃതനാണ് അദ്ദേഹം.

വൻ ബജറ്റിൽ ഒരുങ്ങുന്ന 'കാന്താര ലെജൻഡി'ന്‍റെ നിർമാണം ഇന്ത്യയിലെ മുൻനിര ചലച്ചിത്ര നിർമാണ കമ്പനിയായ ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ്. 'കാന്താര' നിർമിച്ചതും ഇതേ പ്രൊഡക്ഷൻ ടീമാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ടീസറും ഫസ്‌റ്റ് ലുക്കും ആരാധകർ ഏറ്റെടുത്തിരുന്നു. 'കാന്താര' ആദ്യ ഭാഗത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട് തന്നെയാണ് പുതിയ സിനിമയും ഒരുക്കുന്നത് എന്നാണ് സൂചന. കന്നഡയ്‌ക്ക് പുറമെ ഹിന്ദി, തമിഴ്, തെലുഗു, മലയാളം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഏഴ് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.

ALSO READ:'ഇത് പ്രകാശമല്ല ദർശനമാണ്' ; 'കാന്താര എ ലെജൻഡ്' ടീസറും ഫസ്റ്റ് ലുക്കും പുറത്ത്

Last Updated : Apr 18, 2024, 7:34 PM IST

ABOUT THE AUTHOR

...view details