കേരളം

kerala

ETV Bharat / entertainment

'അറസ്‌റ്റ് ചെയ്യപ്പെട്ടില്ല', സുചിത്രയ്‌ക്കെതിരെ മാന നഷ്‌ടത്തിന് നോട്ടീസുമായി റിമ കല്ലിങ്കല്‍ - Rima Kallingal denies allegations - RIMA KALLINGAL DENIES ALLEGATIONS

ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിമ കല്ലിങ്കല്‍.

RIMA KALLINGAL  RIMA KALLINGAL AGIANST SUCHITRA  RIMA KALLINGAL NOTICE TO SUCHITRA  റിമ കല്ലിങ്കല്‍
Rima Kallingal (ETV Bharat)

By ETV Bharat Entertainment Team

Published : Sep 3, 2024, 2:29 PM IST

തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടികളുമായി നടി റിമ കല്ലിങ്കല്‍. സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും റിമ കല്ലിങ്കല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റിമ ഇക്കാര്യം അറിയിച്ചത്.

'വര്‍ഷങ്ങളായി നിങ്ങളില്‍ പലരും ഡബ്ല്യൂസിസിക്കും അതിന്‍റെ ലക്ഷ്യത്തിനും ഒപ്പം നില്‍ക്കുന്നുണ്ട്. ഈ പിന്തുണയും വിശ്വാസവുമാണ് ഇപ്പോള്‍ നിങ്ങള്‍ക്കായി ഇതെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്‌താവനകള്‍ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

മുപ്പത് മിനിറ്റ് നീണ്ട അഭിമുഖത്തില്‍ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്‍റെ നേരെ ഉണ്ടാകുമെന്ന് അതിജീവിതയ്‌ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെ പോലുള്ള നടന്‍മാരുടെ കെരിയര്‍ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.

ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ വേണം. ഈ ആരോപണങ്ങള്‍ ഒന്നും തന്നെ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം പിടിച്ചില്ലെങ്കിലും ഞാന്‍ അറസ്‌റ്റ് ചെയ്യപ്പെട്ടിരുന്നുവെന്ന് അവര്‍ ഏതോ ഒരു മാധ്യമത്തില്‍ വായിച്ചു എന്ന അവരുടെ അടിസ്ഥാന രഹിതമായ പ്രസ്‌താവന വാര്‍ത്ത പ്രാധാന്യം നേടി. അങ്ങനെയൊരു കാര്യം സംഭവിച്ചിട്ടില്ലെന്ന് ഞാനിപ്പോള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ അടിസ്ഥാനരഹിതമായ പ്രസ്‌താവനയ്‌ക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വ്യക്തി അധിക്ഷേപം ചൂണ്ടിക്കാട്ടി ഞാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയും മാനനഷ്‌ടത്തിന് നോട്ടീസ് അയക്കുകയും ചെയ്‌തിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇതുവരെ തന്ന പിന്തുണയ്‌ക്ക് ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും നന്ദി, നമുക്ക് ഒരുമിച്ച് മുന്നേറാം.' -റിമ കല്ലിങ്കല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കവെയാണ് റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും എതിരെ കനത്ത ആരോപണങ്ങളുമായി ഗായിക സുചിത്ര രംഗത്തെത്തിയത്.

Also Read: 'ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞുള്ള കളി, പൊതു സമൂഹം അറിയുന്നത് ഡബ്ല്യൂസിസി പ്രതികരിച്ചപ്പോള്‍'; പ്രതികരിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും - Aashiq Abu Rima Kallingal reacts

ABOUT THE AUTHOR

...view details