കേരളം

kerala

ETV Bharat / entertainment

കട്ട കലിപ്പില്‍ സെക്രട്ടറി അവറാന്‍; ആഷിഖ് അബുവും ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന 'റൈഫിള്‍ ക്ലബ്' - RIFLE CLUB CHARACTER LOOK POSTER

'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായർ ടീം ഒന്നിക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്ബ്.

DILEESH POTHEN CHARACTER POSTER  RIFLE CLUB MOVIE  ആഷിഖ് അബു സിനിമ  റൈഫിള്‍ ക്ലബ്
റൈഫിള്‍ ക്ലബ് ക്യാരക്‌ടര്‍ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 4, 2024, 12:29 PM IST

ശ്രദ്ധ നഷ്‌ടപ്പെടാതെ ഇരട്ട കുഴല്‍ തോക്ക് ചൂണ്ടി കട്ടകലിപ്പില്‍ നില്‍ക്കുകയാണ് സെക്രട്ടറി അവറാന്‍. ദിലീഷ് പോത്തന്‍റെ പുതിയ ചിത്രത്തിലെ ക്യാരക്‌ടര്‍ പോസ്‌റ്ററാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ആഷിഖ് അബു സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം 'റൈഫിള്‍ ക്ലബി'ന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററാണിത്. പറ്റെവെട്ടിയ മുടിയും ചെവിക്ക് താഴെ നീട്ടി വളര്‍ത്തിയ കൃതാവും രൗദ്രഭാവത്തിലുള്ള കണ്ണുകളുമായി നില്‍ക്കുന്ന സെക്രട്ടറി അവറാനെന്ന ദിലീഷ് പോത്തന്‍റെ ഈ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.

ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൊക്കെ ദിലീഷ് പോത്തന്‍ എത്തിയിട്ടുണ്ടെങ്കിലും 'റൈഫിള്‍ ക്ലബിള്‍' എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്,.

ബോളിവുഡ് സംവിധായകനും അഭിനേതാവുമായ അനുരാഗം കശ്യപും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അനുരാഗ് കശ്യപിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. സുരേഷ് കൃഷ്‌ണയുടെ ഡോ. ലാസര്‍, സുരഭി ലക്ഷ്‌മിയുടെ സൂസന്‍ എന്നീ ക്യാരക്‌ടര്‍ പോസ്‌റ്ററുകളും പുറത്തു വന്നിരുന്നു.

കൂടാതെ മലയാളികളുടെ പ്രിയ ആക്ഷന്‍ ലേഡി വാണി വിശ്വനാഥും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഒപ്പം ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന റോളില്‍ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹനുമാൻ കൈന്‍റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്‌ണു അഗസ്ത്യ, സുരേഷ് കൃഷ്‌ണ, സുരഭി ലക്ഷ്‌മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്. ദിലീഷ് നായർ, ശ്യാം പുഷ്‌കരന്‍, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും 'റൈഫിൾ ക്ലബ്ബി'നുണ്ട്. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തും.

ഗാനരചന-വിനായക് ശശികുമാർ, സംഗീതം-റെക്‌സ് വിജയൻ, എഡിറ്റർ-വി സാജൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-അബിദ് അബു,അഗസ്‌റ്റിന്‍ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ, അജയൻ ചാലിശ്ശേരി, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ, പരസ്യകല-ഓൾഡ് മോങ്ക്സ്,

ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-ഹരിഷ് തൈക്കേപ്പാട്ട്, ബിപിൻ രവീന്ദ്രൻ, സംഘട്ടനം- സുപ്രീം സുന്ദർ, വിഎഫ്എക്‌സ്-അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ-നിക്‌സണ്‍ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്, പി ആർ ഒ-എ എസ് ദിനേശ്.

Also Read:'ഇനി നിന്‍റെ കൈ ഒരാണിന് നേരെയും ഉയരരുത്'; ആ മമ്മൂട്ടി ഡയലോഗിന് ശേഷമാണ് ശരിക്കും എന്‍റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

ABOUT THE AUTHOR

...view details