'ആര്‍ഡിഎക്‌സ്' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. ഷഫ്‌നയാണ് വധു. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഷഫ്‌ന ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിനിയാണ് (Director Nahas Hidayath got married).
'ആർഡിഎക്‌സ്' സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി - നഹാസ് ഹിദായത്ത് വിവാഹിതനായി
വിവാഹ ചടങ്ങിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്
Published : Feb 26, 2024, 12:17 PM IST
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇതിന്‍റെ ഫോട്ടോകളും നഹാസ് ഹിദായത്ത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി പേരാണ് വധൂവരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ബേസില്‍ ജോസഫിന്‍റെ 'ഗോദ' എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് നഹാസ് സിനിമയില്‍ എത്തുന്നത്. 'ആര്‍ഡിഎക്‌സ്' ആണ് നഹാസ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം. ഈ സിനിമ തിയേറ്ററുകളെ ഇളക്കിമറിക്കുകയും 100 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്‌തിരുന്നു. ഷെയിൻ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. വീക്കെന്‍ഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സ് ആയിരുന്നു 'ആർഡിഎക്‌സി'ന്‍റെ നിർമാണം.