സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു തെലുഗു-കന്നഡ താരം രശ്‌മിക മന്ദാന. എന്നാല്‍ ഈ അടുത്തിടെയായി താരം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നിന്നു. താരം സോഷ്യല്‍ മീഡിയയോട് അകലം പാലിച്ചതിന്‍റെ കാരണം തേടുകയായിരുന്നു നാളിത്രയും കാലം ആരാധകര്‍.
ഇപ്പോഴിതാ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്നതിന്‍റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രശ്‌മിക മന്ദാന. തനിക്ക് നേരിട്ട ഒരു ചെറിയ അപകടത്തെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടാണ് രശ്‌മിക ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. തന്‍റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള അപ്‌ഡേറ്റുമായി തിങ്കളാഴ്‌ചയാണ് രശ്‌മിക ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്‌റ്റിനൊപ്പം ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
'ഞാൻ പുറത്തിറങ്ങിയിട്ടോ, ഇവിടെ വന്നിട്ടോ കുറച്ച് നാളായെന്ന് എനിക്കറിയാം. കഴിഞ്ഞ മാസം ഞാൻ ഇവിടെ അത്ര സജീവമല്ലാത്തതിന് കാരണം, എനിക്കൊരു ചെറിയ അപകടം ഉണ്ടായതാണ്. ഞാൻ ഇപ്പോള്‍ സുഖം പ്രാപിച്ചു. ഡോക്‌ടർമാർ പറഞ്ഞതനുസരിച്ച് ഞാന്‍ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ വളരെ ആക്‌ടീവാണ്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും ഞാന്‍ മികച്ച രീതിയില്‍ ഇടപെടുന്നു.