കേരളം

kerala

ETV Bharat / entertainment

വിജയ് ദേവരകൊണ്ടയുമായുള്ള ബന്ധം പറയാതെ പറഞ്ഞ് രശ്‌മിക; പ്രണയം കണ്ടുപിടിച്ച് ഇരു താരങ്ങളുടെയും ആരാധകര്‍ - RASHMIKA MANDANNA DIWALI PHOTOS

ദീപാവലി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇരു താരങ്ങളും പങ്കുവച്ചതോടെയാണ് ഇരുവരുടെയും പ്രണയ ബന്ധം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

RASHMIKA AND VIJAY DEVARAKONDA  DIWALI CELEBRATION OF FILM STARS  രശ്‌മിക മന്ദാന വിജയ് ദേവരകൊണ്ട  രശ്‌മിക മന്ദാന ദീപാവലി ആഘോഷം
രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 2, 2024, 4:48 PM IST

തെന്നിന്ത്യന്‍ താരങ്ങളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ വരാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. താരങ്ങള്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെയും നടത്തിയിട്ടില്ല. എന്നാല്‍ ആ പ്രണയ ബന്ധം പറയാതെ പറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നിരവധി താരങ്ങള്‍ ദീപാവലി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നത്. ഇതുപോലെ രശ്‌മിക മന്ദാനയും വിജയ്‌ ദേവരകൊണ്ടയും ദീപാവലി ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

വെള്ള കുര്‍ത്തയും ചുവന്ന പാവാടയുമാണ് രശ്‌മികയുടെ വേഷം. അതേ സമയം പച്ച കുര്‍ത്തിയാണ് വിജയ് ദേവരകൊണ്ടയുടെ വേഷം. വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പമായിരുന്നു രശ്‌മികയുടെ ദീപാവലി ആഘോഷമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.

രശ്‌മികയുടെ ചിത്രത്തില്‍ കാണുന്ന പശ്ചാത്തലം വിജയ് ദേവരകൊണ്ടയുടെ വീടിന്‍റെതാണെന്നാണ് ആരാധകരുടെ സംശയം. രശ്‌മികയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ടയാണെന്ന് താരം ഒരു കമന്‍റിലൂടെ വ്യക്തമാക്കുന്നുമുണ്ട്.

ഇതോടെ നടി തന്നെ വിജയ് ദേവരുകൊണ്ടയുമായുള്ള പ്രണയം പറയാതെ പറയുകാണെന്നാണ് ആരാധകരും പ്രേക്ഷകരും പറയുന്നത്. മാത്രമല്ല രണ്ട് കുടുംബങ്ങളും സമ്മതിച്ച സ്ഥിതിക്ക് തങ്ങള്‍ക്കായി പ്രണയം വെളിപ്പെടുത്തൂ എന്നാണ് രണ്ടുപേരുടെയും ആരാധകര്‍ പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഗീത ഗോവിന്ദം', 'ഡിയര്‍ കോമ്രേഡ്' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചാണ് അഭിനയിച്ചത്. ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമസ്‌ട്രി പലപ്പോഴും ഇരുതാരങ്ങളുടെയും ഓഫ് സ്‌ക്രീന്‍ ബന്ധത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അതേസമയം തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും സ്ഥിരമായി പറയാറുണ്ട്. എന്നാല്‍ ഇരുവരും ഒരുമിച്ചുള്ള യാത്രകളും അവധിക്കാലം ചെലവഴിക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്.

രൺബീർ കപൂര്‍ പ്രധാന വേഷത്തിലെത്തിയ 'അനിമൽ' ആണ് രശ്‌മിക മന്ദാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുന്‍റെ നായികയായി എത്തുന്ന 'പുഷ്‌പ: ദി റൂൾ' വേണ്ടിയുള്ള കാത്തിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

ചിത്രവുമായി ബന്ധപ്പെട്ട് ഒരു പോസ്‌റ്റ് താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ പോസ്‌റ്റ് ആരാധകര്‍ ഏറ്റെടുത്തത്. ഡിസംബര്‍ അഞ്ചിന് ബ്രഹ്മാണ്ഡ റിലീസായി 'പുഷ്‌പ 2: ദി റൂള്‍' ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തും.

Also Read:"പതിനാല് വര്‍ഷത്തെ വേദനകള്‍ മറികടന്ന് ഉപദ്രവങ്ങളൊന്നുമില്ലാത്ത ദിവസം"; ദീപാവലി ആഘോഷമാക്കി അമൃത സുരേഷ്

ABOUT THE AUTHOR

...view details