കേരളം

kerala

ETV Bharat / entertainment

പുരി ജഗന്നാഥ്-റാം പോത്തിനേനി ചിത്രം 'ഡബിൾ ഐസ്‌മാർട്ട്'; ടീസർ മെയ് 15 ന് - DOUBLE ISMART TEASER RELEASE - DOUBLE ISMART TEASER RELEASE

പുരി കണക്‌ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'ഡബിൾ ഐസ്‌മാർട്ട്'ന്‍റെ ടീസർ മെയ് 15 ന് റിലീസ് ചെയ്യും

RAM POTHINENI MOVIE  DOUBLE ISMART MOVIE  TEASER RELEASE DATE ANNOUNCE  ഡബിൾ ഐസ്‌മാർട്ട് ടീസർ റിലീസ്
DOUBLE ISMART TEASER RELEASE (Source: Etv Bharat)

By ETV Bharat Kerala Team

Published : May 12, 2024, 5:50 PM IST

എറണാകുളം : റാം പോത്തിനേനിയെ നായകനാക്കി ഡൈനാമിക് ഡയറക്‌ടർ പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം 'ഡബിൾ ഐസ്‌മാർട്ട്'ന്‍റെ ടീസർ മെയ് 15 ന് റിലീസ് ചെയ്യും. പുരി കണക്‌ട്‌സിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രീകരണം മുംബൈയിൽ പുരോ​ഗമിക്കുന്നു.

ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ ഉൾപ്പെടുന്ന ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ചിത്രം ഉടൻ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ടീം. സഞ്ജയ് ദത്ത് ശക്തമായൊരു കഥാപാത്രത്തെ 'ഡബിൾ ഐസ്‌മാർട്ട്'ൽ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിനായി കിടിലൻ സ്റ്റൈലിഷ് മേക്കോവർ റാം പോത്തിനേനിയും നടത്തിയിട്ടുണ്ട്. ഡബിൾ ആക്ഷൻ, ഡബിൾ മാസ്‌, ഡബിൾ വിനോദം എന്നിവയാണ് ഈ ചിത്രത്തിലൂടെ ടീം ഉറപ്പുനൽകുന്നത്. 2019 ജൂലൈ 18 ന് റിലീസ് ചെയ്‌ത 'ഐസ്‌മാർട്ട് ശങ്കർ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗമാണ് 'ഡബിൾ ഐസ്‌മാർട്ട്'. റാം പോത്തിനേനിയും പുരി ജഗന്നാഥും വീണ്ടും ഒന്നിക്കുന്ന ഈ സിനിമക്കായി വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

'ഐസ്‌മാർട്ട് ശങ്കർ' ഉൾപ്പെടെ നിരവധി സിനിമകളിൽ പുരി ജഗന്നാഥിന് വേണ്ടി സെൻസേഷണൽ സംഗീതം ഒരുക്കിയ മണി ശർമ്മയാണ് 'ഡബിൾ ഐസ്‌മാർട്ട്' ന്‍റെയും സംഗീത സംവിധായകൻ. സിഇഒ: വിഷ്‌ണു റെഡ്ഡി, ഛായാഗ്രഹണം: സാം കെ നായിഡു, ജിയാനി ജിയാനെലി, ആക്ഷൻ: കേച്ച, റിയൽ സതീഷ്, പിആർഒ: ശബരി.

ALSO READ:അല്ലു അർജുനെതിരെ കേസെടുത്ത് പൊലീസ്; നടപടി തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്

ABOUT THE AUTHOR

...view details