കേരളം

kerala

ETV Bharat / entertainment

രാം ചരണിന് വെൽസ് സർവകലാശാലയിൽ നിന്ന് ഡോക്‌ടറേറ്റ് - Ram Charan To Receive Doctorate - RAM CHARAN TO RECEIVE DOCTORATE

കലാരംഗത്ത് നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് നടൻ രാം ചരണിന് പ്രത്യേക ഡോക്‌ടറേറ്റ് ബിരുദം സമ്മാനിക്കുന്നത്

VELS UNIVERSITY CHENNAI  RAM CHARAN LATEST NEWS  HONORARY DOCTORATE TO RAM CHARAN  RAM CHARAN MOVIES
Ram Charan

By ETV Bharat Kerala Team

Published : Apr 11, 2024, 8:51 PM IST

ചെന്നൈ:തെലുഗു സൂപ്പർതാരം രാം ചരണിന് ഹോണറിസ് കോസ എന്ന ഓണററി ഡോക്‌ടറേറ്റ് ബിരുദം നൽകി ചെന്നൈ വെൽസ് യൂണിവേഴ്‌സിറ്റി. ബിരുദദാന ചടങ്ങ് ഏപ്രിൽ 13ന് (ശനി) വെൽസ് സർവകലാശാലയിൽ നടക്കും. യൂണിവേഴ്‌സിറ്റി ചാൻസലറും ചലച്ചിത്ര നിർമ്മാതാവുമായ ഐസാരി ഗണേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ രാം ചരൺ വിശിഷ്‌ടാതിഥിയാകും.

കലാരംഗത്ത് നൽകിയ സേവനങ്ങളെ മാനിച്ചാണ് രാം ചരണിനെ പ്രത്യേക ഡോക്‌ടറേറ്റ് ബിരുദം നൽകി ആദരിക്കുന്നത്. രാം ചരണിൻ്റെ ഈ അംഗീകാരം തമിഴ് പ്രേക്ഷകരിൽ അദ്ദേഹത്തിനുള്ള സ്വാധീനവും തമിഴ് ചലച്ചിത്രലോകത്തിന് നൽകിയ സംഭാവനകളും അടിവരയിടുന്നതാണ്. കൂടാതെ സിനിമ മേഖലയിലും അതിനപ്പുറവും ശ്രദ്ധേയനായ വ്യക്തിയായും അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.

തെലുഗു സിനിമാലോകത്തെ മുൻനിര നടനായ രാം ചരണിന് മഗധീര, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, രംഗസ്ഥലം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് ആരാധകരുടെയും ഹൃദയം കീഴടക്കാനായി. അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ തെലുഗു ആരാധകർക്കിടയിൽ മാത്രമല്ല തമിഴ് ആരാധകർക്കിടയിലും ജനപ്രിയമാണ്.

ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജ്യുക്കേഷൻ പ്രസിഡൻ്റ് സീതാറാമാണ് രാം ചരണിന് അവാർഡ് സമ്മാനിക്കുക. കൂടാതെ നിരവധി പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.

വെൽസ് യൂണിവേഴ്‌സിറ്റി ചാൻസലർ ഐസാരി ഗണേഷ് തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കോമാളി, വെന്ത് തനിന്തത്തു കാട്, എൽകെജി തുടങ്ങിയ ഇദ്ദേഹം നിർമിച്ച സിനിമകളാണ്.

ALSO READ:രാം ചരണ്‍ - കിയാര ഒന്നിക്കുന്ന 'ഗെയിം ചേഞ്ചര്‍' ; 'ജരഗണ്ടി' ലിറിക്കല്‍ വീഡിയോ പുറത്ത്

ABOUT THE AUTHOR

...view details