കേരളം

kerala

ETV Bharat / entertainment

'തിളച്ച ടാറാണ് ദേഹത്തേക്കൊഴിച്ചിരിക്കുന്നത്'; ഞെട്ടിച്ച് 'ഡിഎന്‍എ' ട്രെയിലർ - DNA Movie Trailer - DNA MOVIE TRAILER

'ഡിഎന്‍എ' ജൂൺ 14ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിൽ റായ് ലക്ഷ്‌മിക്ക് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം. താരം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത് വർഷങ്ങൾക്ക് ശേഷം.

RAI LAKSHMI MALAYALAM COMEBACK  ഡിഎന്‍എ ട്രെയിലർ  RAI LAKSHMI IN DNA  DNA RELEASE
DNA Movie Trailer out (ETV Bharat)

By ETV Bharat Kerala Team

Published : Jun 11, 2024, 10:01 PM IST

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്‌സ്‌പ്രസ്, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്‌ത ടി എസ് സുരേഷ് ബാബു വർഷങ്ങൾക്കിപ്പുറം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിഎന്‍എ'. യുവ നടൻ അഷ്‌കർ സൗദാനും തെന്നിന്ത്യയുടെ പ്രിയതാരം റായ് ലക്ഷ്‌മിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. കാഴ്‌ചക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച ത്രില്ലര്‍ ആയിരിക്കും 'ഡിഎന്‍എ' എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്.

പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രതികരണമാണ് ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്‌ദുൾ നാസർ നിർമിക്കുന്ന ഈ ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് റായ് ലക്ഷ്‌മി അവതരിപ്പിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് താരം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്.

ജൂൺ 14ന് 'ഡിഎൻഎ' പ്രദർശനത്തിനെത്തും. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് - ആക്ഷൻ - ത്രില്ലർ ജോണറിലാണ് 'ഡിഎൻഎ' ഒരുക്കിയിരിക്കുന്നത്. എ കെ സന്തോഷാണ് ഈ സിനിമയ്‌ക്കായി തിരക്കഥ രചിച്ചത്. മലയാളത്തിലെ മികച്ച ടെക്‌നീഷ്യന്‍മാർ ചിത്രത്തിന്‍റെ അണിയറയിലുണ്ട്. ആക്ഷനും ഏറെ പ്രധാന്യം നൽകിക്കൊണ്ടാണ് 'ഡിഎൻഎ'യുടെ നിർമാണം.

ഹന്ന റെജി കോശി, റിയാസ് ഖാന്‍, ബാബു ആന്‍റണി, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, സെന്തിൽ കൃഷ്‌ണ, രവീന്ദ്രൻ, ഇനിയ, പത്മരാജ് രതീഷ്, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്‌ന, അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ, കോട്ടയം നസീർ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

രവിചന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ ജോൺ കുട്ടിയാണ്. സിനിമ താരം സുകന്യയുടെ വരികൾക്ക് ശരത് ആണ് സംഗീതം പകരുന്നത്. സെഞ്ച്വറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ : അനീഷ് പെരുമ്പിലാവ്, ആർട്ട് : ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ് : റിനി അനിൽ കുമാർ, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്‌സ് : എം ആർ രാജാകൃഷ്‌ണൻ , പശ്ചാത്തലസംഗീതം : പ്രകാശ് അലക്‌സ്, സംഘട്ടനം : സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം : രാകേഷ് പട്ടേൽ (മുംബൈ), വസ്‌ത്രാലങ്കാരം : നാഗരാജൻ വേളി.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ജസ്‌റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്‌ടര്‍ : വൈശാഖ് നന്ദിലത്തില്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍മാര്‍ : സ്വപ്‌ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് ഇഫക്‌ട്‌സ് : രാജേഷ്‌ പി എം, വിഎഫ്എക്‌സ് : മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്‌റ്റിൽസ് : ശാലു പേയാട്, പബ്ലിസിറ്റി ഡിസൈൻ : അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ്‌ സുന്ദരൻ.

ALSO READ:പ്രഭാസിന്‍റെ 'കൽക്കി' കേരളത്തിലെത്തിക്കുക ദുൽഖർ; കാത്തിരിപ്പിൽ ആരാധകർ

ABOUT THE AUTHOR

...view details