ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി രാധിക ശരത്‌കുമാര്‍. ഒരു യാത്രയ്ക്കിടെ വിമാനത്തില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലാണ് താരം പങ്കുവച്ചത്.
ലണ്ടനില്‍ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് രാധികയും കോലിയും വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയത്. ക്രിക്കറ്റിനോടുള്ള കോലിയുടെ ആത്മാര്‍ഥതെ കുറിച്ച് നടി ഏതാനും വാക്കുകളും കുറിച്ചു.
തന്‍റെ കളിയോടുള്ള പ്രതിബന്ധതയിലൂടെ അദ്ദേഹം നമ്മളില്‍ അഭിമാനം നിറയ്ക്കുന്നു. ദശലക്ഷങ്ങളുടെ ഹൃദയം സ്വന്തമാക്കിയവന്‍ എന്നാണ് വിരാട് കോലിയെ കുറിച്ച് രാധിക ശരത് കുമാര്‍ പോസ്‌റ്റില്‍ കുറിച്ചത്.
അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്, സെല്‍ഫിക്ക് നന്ദി എന്നും രാധിക കുറിച്ചു. പോസ്‌റ്റ് പങ്കുവച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
Also Read:നടിമാരുടെ കാരവനുകളിൽ ഒളിക്യാമറകൾ, നഗ്നദൃശ്യങ്ങൾ സൂക്ഷിക്കാൻ പ്രത്യേകം ഫോൾഡറുകൾ; വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ