റായ്ലക്ഷ്‌മി, മുകേഷ് തിവാരി, രവി കാലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നാൻ താൻ ഝാൻസി' എന്ന തമിഴ് ആക്ഷൻ ചിത്രം ആഗസ്റ്റ് 9ന് പ്രദർശനത്തിനെത്തും. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന അർപ്പണബോധമുള്ള ഒരു നിർഭയ ഉദ്യോഗസ്ഥയാണ് റായ് ലക്ഷ്‌മി അവതരിപ്പിക്കുന്ന ഇൻസ്‌പെക്‌ടർ ഝാൻസി. ചിത്രത്തില്‍ ഝാൻസിയുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കാനും ഭയം പരത്താനും ശ്രമിക്കുന്ന ഒരു ദുഷ്‌ടനായ ബിസിനസുകാരനെ നേരിടുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളും ഏറ്റുമുട്ടലുകളുമാണ് പുത്തൻ സാങ്കേതിക മികവിൽ ദൃശ്യവത്‌കരിക്കുന്നത്.
ഗുരുപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. രാജേഷ് കുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വീരേഷ് എൻടിഎ ആണ്. റായ് ലക്ഷ്‌മി കേന്ദ്ര കഥാപാത്രമാകുന്ന ആദ്യത്തെ ആക്ഷൻ ചിത്രമാണിത്. രണ്ട് വില്ലന്മാർമാരെയാണ് കഥാപാത്രത്തിന് സിനിമയില്‍ നേരിടാനുള്ളത്.