കേരളം

kerala

ETV Bharat / entertainment

മലയാളത്തിലെ ആദ്യ ടൈം ലൂപ്പ് ത്രില്ലര്‍; സിജു വില്‍സന്‍റെ പുഷ്‌പക വിമാനം ട്രെയിലര്‍ ശ്രദ്ധേയം - Pushpaka Vimanam Trailer - PUSHPAKA VIMANAM TRAILER

പുഷ്‌പക വിമാനം ട്രെയിലര്‍ റിലീസ് ചെയ്‌തു. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഒക്‌ബോടര്‍ നാലിന് ചിത്രം റിലീസ് ചെയ്യും.

PUSHPAKA VIMANAM  SIJU WILSON  പുഷ്‌പക വിമാനം ട്രെയിലര്‍  സിജു വില്‍സണ്‍
Pushpaka Vimanam Trailer (ETV Bharat)

By ETV Bharat Entertainment Team

Published : Oct 2, 2024, 11:27 AM IST

സിജു വില്‍സണ്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുഷ്‌പക വിമാനം'. സിനിമയുടെ ട്രെയിലര്‍ പുറത്ത്. താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍, ആസിഫ് അലി എന്നിവര്‍ ചേർന്നാണ് 'പുഷ്‌പക വിമാനം' ട്രെയിലര്‍ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്‌തത്.

ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്‌ത ചിത്രത്തിലെ 'ആലംബനാ' എന്ന ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രണയം, സൗഹൃദം, അതിജീവനം എന്നീ ഘടകങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഒരു ടൈം ലൂപ്പ് ത്രില്ലറായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ്പ് ത്രില്ലര്‍ കൂടിയാണ് 'പുഷ്‌പക വിമാനം'. ഒക്‌ബോടര്‍ നാലിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

സിജു വില്‍സണ്‍, ബാലു വര്‍ഗീസ് എന്നിവരെ കൂടാതെ നമൃത, ധീരജ് ഡെന്നി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ലെന, മനോജ് കെ.യു, സിദ്ദിഖ്, സോഹൻ സീനുലാൽ, പത്‌മരാജ് രതീഷ്, ഷൈജു അടിമാലി, ജയകൃഷ്‌ണൻ, ഹരിത്, വസിഷ്‌ഠ എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

കൂടാതെ മലയാള സിനിമയിലെ ഒരു പ്രമുഖ യുവ താരം ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്. അതേസമയം ആ യുവ താരത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സന്ദീപ് സദാനന്ദൻ, ദീപു എസ് നായർ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. രാജ്‌കുമാർ സേതുപതി ചിത്രം അവതരിപ്പിക്കും. ആരിഫ പ്രൊഡക്ഷൻസ് ചിത്രം പ്രദർശനത്തിനും എത്തിക്കുന്നു.

രവി ചന്ദ്രൻ ഛായാഗ്രഹണവും അഖിലേഷ് മോഹൻ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. രാഹുൽ രാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം - അജയ് മങ്ങാട്, മേക്കപ്പ് - ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ - നജീർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'അവളൊരു മാലാഖയുടെ ഖല്‍ബുള്ള സ്‌ത്രീ'; വ്യത്യസ്‌തമായി ഒരു കട്ടിൽ ഒരു മുറി - Oru Kattil Oru Muri Trailer

ABOUT THE AUTHOR

...view details