കേരളം

kerala

ETV Bharat / entertainment

പുഷ്‌പ 3 ഉറപ്പിച്ചു, വില്ലന്‍ വിജയ്‌ ദേവരകൊണ്ടയോ? - PUSHPA 3 CONFIRMED

പുഷ്‌പ രണ്ടാം ഭാഗത്തിന്‍റെ റിലീസിന് മുമ്പേ പുഷ്‌പയുടെ മൂന്നാം ഭാഗത്തിന്‍റെ സ്ഥിരീകരണം അറിയിച്ച് അണിയറപ്രവര്‍ത്തകര്‍. റസൂല്‍ പൂക്കുട്ടിയാണ് ഇതുസംബന്ധിച്ച ആദ്യ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എന്നാല്‍ ഉടന്‍ തന്നെ അദ്ദേഹം പോസ്‌റ്റ് പിന്‍വലിച്ചു.

Pushpa 3  വിജയ്‌ ദേവരകൊണ്ട പുഷ്‌പ 3യില്‍  അല്ലു അര്‍ജുന്‍  Vijay Devarakonda inPushpa 3
Pushpa 3 (ETV Bharat)

By ETV Bharat Entertainment Team

Published : Dec 4, 2024, 11:04 AM IST

അല്ലു അര്‍ജുന്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ 2 ദി റൂള്‍' നാളെയാണ് (ഡിസംബര്‍ 5) തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് 'പുഷ്‌പ 3'യെ കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുന്നത്. സൗണ്ട് മിക്‌സിംഗിന്‍റെ വിശേഷത്തിനൊപ്പം പങ്കുവച്ച ചിത്രത്തിന് പുറകില്‍ 'പുഷ്‌പ 3 ദി റാംപേജ്' എന്ന് എഴുതിയിരുന്നു. എന്നാല്‍ അദ്ദേഹം അബദ്ധത്തില്‍ പങ്കുവച്ച ഈ ചിത്രം ഉടന്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

റസൂല്‍ പൂക്കുട്ടിയെ കൂടാതെ ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലനും 'പുഷ്‌പ 3'യെ ഉറപ്പിക്കുന്ന അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. "പുഷ്‌പ 3 സ്ഥിരീകരിച്ചു" -എന്ന് കുറിച്ച് കൊണ്ടാണ് മനോബാല വിജയബാലന്‍ 'പുഷ്‌പ 3' എന്നെഴുതിയ പോസ്‌റ്റര്‍ പങ്കുവച്ചത്.

അതേസമയം സംവിധായകന്‍ സുകുമാറും 'പുഷ്‌പ 3'യെ കുറിച്ച് വാചാലനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന 'പുഷ്‌പ 2'യുടെ പ്രീ റിലീസ് ചടങ്ങിലാണ് സംവിധായകന്‍ 'പുഷ്‌പ'യുടെ മൂന്നാം ഭാഗത്തെ കുറിച്ച് സംസാരിച്ചത്.

"പുഷ്‌പ 3യെ കുറിച്ച് എനിക്ക് പറയാന്‍ ആഗ്രഹം ഉണ്ട്. 'പുഷ്‌പ 2'വിന് വേണ്ടി നിങ്ങളുടെ ഹീറോയെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു. അദ്ദേഹം എനിക്ക് ഒരു മൂന്ന് വര്‍ഷം കൂടി തരുമെങ്കില്‍ ഞാന്‍ അത് ചെയ്യും." -സുകുമാര്‍ പറഞ്ഞു.

'പുഷ്‌പ 2' കഴിഞ്ഞ് അല്ലു അര്‍ജുന്‍ മറ്റൊരു ആക്ഷന്‍ പാക്ക് യാത്രയ്‌ക്കായി തയ്യാറെടുക്കുമ്പോള്‍ 'പുഷ്‌പ' യൂണിവേഴ്‌സിലെ വിജയ്‌ ദേവരകൊണ്ടയുടെ സാധ്യതകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

വിജയ്‌ ദേവരകൊണ്ട സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റാണ് ഇതിന് കാരണം. സംവിധായകന്‍ സുകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് 2022ല്‍ വിജയ്‌ ദേവരകൊണ്ട പങ്കുവച്ച പോസ്‌റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

"പിറന്നാള്‍ ആശംസകള്‍ സര്‍. താങ്കളോടൊപ്പമുള്ള സിനിമയ്‌ക്കായി ഇനിയും കാത്തിരിക്കാനാവില്ല. സ്നേഹവും ആലിംഗനവും.

2021 - ദി റൈസ്

2022 -ദി റൂള്‍

2023 - ദി റാംപേജ്" -സുകുമാറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇപ്രകാരമാണ് വിജയ്‌ ദേവരകൊണ്ട എക്‌സില്‍ കുറിച്ചത്.

അതേസമയം നാളെ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ പുഷ്‌പരാജായി അല്ലു അർജ്ജുനും ഭൻവർ സിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലും തകര്‍ക്കും. മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്‌മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും 'പുഷ്‌പ 2 ദി റൂള്‍' എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളിലാണ് 'പുഷ്‌പ 2 ദി റൂള്‍' പ്രദര്‍ശനത്തിനെത്തുക. ഇതിനോടകം തന്നെ മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 500ലധികം സ്‌ക്രീനുകളിലാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗ് ആണ് ഈ സിനിമയിലൂടെ അല്ലു അര്‍ജുന് കേരളത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

Also Read: കേരളം ഭരിച്ച് മല്ലു അര്‍ജുന്‍... പുഷ്‌പ 2 ദി റൂള്‍ 500ലധികം സ്‌ക്രീനുകളില്‍

ABOUT THE AUTHOR

...view details