കഴിഞ്ഞ നാലുപതിറ്റാണ്ടിലേറെയായി വ്യത്യസ്‌ത വേഷങ്ങള്‍ ചെയ്‌തുകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിച്ച നടനാണ് മോഹന്‍ലാല്‍. ചെയ്‌ത കഥാപാത്രങ്ങള്‍ അത്രയും പലരേയും ആകര്‍ഷിച്ചിട്ടുള്ളവയാണ്. എന്നാല്‍ ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ നിന്ന് മാറി ഒരു സംവിധായകന്‍റെ കുപ്പായമണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. 'ബറോസ്' അതാണ് ആ ചിത്രം.
അഭ്രപാളിയില്‍ വിസ്‌മയിപ്പിച്ച ആ താരം ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന് കേട്ടതു മുതല്‍ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ് ആരാധകര്‍. ഇനി മൂന്ന് നാള്‍ മാത്രമാണ് ബറോസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്താനുള്ളത്.
ക്രിസ്‌മസ് ദിന (ഡിസംബര്‍ 25 ) ത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇതുവരെ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമൊക്കെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇന്ന് മുതല്‍ ബറോസിന്‍റെ അഡ്വാന്‍സ് ബുക്കിങും ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബറോസ് ത്രിഡി ചിത്രം സംവിധാനം ചെയ്‌തതില്‍ താന്‍ ഏറെ അഭിമാനിക്കുകയാണെന്ന് പറയുകയാണ് മോഹന്‍ലാല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"1,558 ദിവസത്തെ ജോലിയാണ് ബറോസിന് ഉണ്ടായിരുന്നത്. ചിത്രത്തിന്‍റെ രണ്ടാംഘട്ട ജോലികള്‍ 2021 ഡിസംബര്‍ 23 നാണ് തുടങ്ങിയത്. ചിത്രീകരണവും അതിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെയായിരുന്നു അത്. പക്ഷേ ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍ ആഗോളതലത്തില്‍ തന്നെ ഇത്തരമൊരു ത്രീഡി സിനിമയൊരുക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുകയാണ് താനിപ്പോള്‍". മോഹന്‍ലാല്‍ പറഞ്ഞു.
"ഇന്ത്യന്‍ സിനിമ എപ്പോഴും നമ്മെ രസിപ്പിച്ചിട്ടുണ്ട്. എനിക്ക് വളരെയധികം കാര്യങ്ങള്‍ ഈ മേഖല നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ തിരിച്ച് എന്തെങ്കിലും ഈ മേഖലയ്ക്കായി നല്‍കണമെന്ന് തോന്നി. അതാണ് ബറോസിന്‍റെ ത്രീഡി ചിത്രം തന്നെ സംവിധാനം ചെയ്യാന്‍ കാരണമായത്.
ലോകത്തുള്ള കലാകാരന്മാരെയും സംഗീതഞ്ജരെയും ഇതില്‍ ഉള്‍പ്പെടുത്തുക, ഈ ചിത്രം മുഴുവനായും ത്രീഡിയില്‍ ഒരുക്കുക എന്നത് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഇതില്‍ സന്തുഷ്‌ടരാണ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഈ സിനിമ ഇഷ്‌ടപ്പെടുമെന്നും തനിക്കുറപ്പുണ്ട്.
47 വര്‍ഷം തികയുന്ന തന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യ സിനിമ സംരംഭം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയാകണമെന്ന നിര്‍ബന്ധം തനിക്കുണ്ടായിരുന്നു", മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം തന്‍റെ അമ്മയെ തിയേറ്ററില്‍ കൊണ്ടുപോയി ത്രീഡി കണ്ണവച്ച് ചിത്രം കാണിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മയ്ക്ക് സുഖമില്ല അതിനാലാണ് തിയേറ്ററില്‍ കൊണ്ടുപോകാന്‍ കഴിയാത്തത്. അമ്മയെ ബറോസിലെ പാട്ടുകളൊക്കെ കേള്‍പ്പിച്ചു. ചിത്രം പെന്‍ഡ്രൈവിലാക്കി കൊണ്ടു പോയിട്ടായാലും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ നിര്‍മിച്ച ബറോസ് വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തും. ഡിസംബര്‍ 27 നാണ് ഹിന്ദിയില്‍ സിനിമ റിലീസ് ചെയ്യുന്നത്. പെന്‍ സ്‌റ്റുഡിയോ ആണ് ഉത്തരേന്ത്യയില്‍ സിനിമ വിതരണത്തിന് എത്തിക്കുന്നത്.
Also Read:റെക്കോര്‍ഡുകള്‍ പഴങ്കഥയാവുമോ? 'ബറോസ്' അഡ്വാന്‍സ് ബുക്കിങ് നാളെ മുതല്‍;പ്രതീക്ഷയോടെ ആരാധകര്‍