കേരളം

kerala

ETV Bharat / entertainment

14 വർഷങ്ങൾക്ക് ശേഷം 'അൻവർ' വീണ്ടുമെത്തി; വെബ് സീരിസും രണ്ടാം ഭാഗവും ഒരുങ്ങുന്നു - ANWAR MOVIE RE RELEASED

അമല്‍ നീരദ് സംവിധാനം ചെയ്‌ത 'അന്‍വര്‍' റീ റീലീസ് ചെയ്‌തു.

ANWAR CINEMA  AMAL NEERAD CINEMA ANWAR  അന്‍വര്‍ സിനിമ റി റീലിസ്  അമല്‍ നീരദ് അന്‍വര്‍ സിനിമ
അന്‍വര്‍ സിനിമ പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 26, 2024, 3:48 PM IST

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ത്രില്ലർ ചിത്രം 'അൻവർ' വീണ്ടും പ്രദർശനത്തിനെത്തി. കേരളത്തിൽ ലിമിറ്റഡ് സ്‌ക്രീനുകളിലായിരുന്നു വീണ്ടും റിലീസ്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ ഒക്ടോബർ 25 നായിരുന്നു റീ റിലീസ്.

നൂതനമായ ദൃശ്യ- ശബ്‌ദ മികവോടെയാണ് ചിത്രത്തിന്‍റെ പ്രദർശനം. 14 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് - അമൽ നീരദ് ചിത്രം റീ റിലീസിനെത്തുന്നത്. ഡോൾബി അറ്റ്മോസ് ഫോർ കെയിലാണ് ചിത്രം വീണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കാനെത്തിയത്. സെലിബ്‌സ് ആൻഡ് റെഡ് കാർപെറ്റിന്‍റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിച്ച അൻവർ 2010 ലായിരുന്നു റിലീസ് ചെയ്തിരുന്നത്.

ചിത്രത്തെ ആസ്‌പദമാക്കി "കശ്‌മീര്‍ കാബൂൾ കറാച്ചി" എന്ന പേരിൽ ഹിന്ദി വെബ് സീരീസും ഒരുങ്ങുന്നുണ്ട്. 2025 ലാകും ഈ വെബ് സീരിസ് റിലീസ് ചെയ്യുക. കൂടാതെ ചിത്രത്തിന്‍റെ രണ്ടാം ഭാഗവും ആലോചനയിലുണ്ടെന്നും നിർമ്മാതാവ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സാഹിത്യകാരനായ ഉണ്ണി ആർ, അമൽ നീരദ് എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനൊപ്പം പ്രകാശ് രാജ്, ലാൽ, മംമ്‌ത മോഹൻദാസ്, അസിം ജമാൽ, സമ്പത് രാജ്, ജിനു ജോസെഫ്, സുധീർ കരമന, സായ് കുമാർ, ഗീത, നിത്യ മേനോൻ, സലിം കുമാർ, ശ്രീജിത്ത് രവി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- വിവേക് ഹർഷൻ, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ- തപസ് നായക്, ആക്ഷൻ - അനൽ അരശ്, വസ്ത്രാലങ്കാരം- പ്രവീൺ വർമ്മ, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, പ്രോക്ഷൻ കൺട്രോളർ- അനിൽ മാത്യു, പ്രൊമോഷൻസ് -വിപിൻ പോഫാക്റ്റിയോ, ഡിസൈൻസ്- മിൽക്ക് വീഡ്.

Also Read:വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ആ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍; അന്യഭാഷാ ഗായകരുടെ മാധുര്യത്തില്‍ ഹിറ്റായ മലയാളം പാട്ടുകള്‍

ABOUT THE AUTHOR

...view details