വിപിൻ ദാസിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാമിലി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരി വിരിയിക്കുമെന്ന് ഉറപ്പ് തരുന്നതാണ് ട്രെയിലർ. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കല്യാണത്തിന്‍റെ ആഘോഷത്തിനൊപ്പം രസകരമായ പല മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടാകുമെന്ന സൂചനയും ട്രെയിലര്‍ നൽകുന്നുണ്ട്. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരും 'ഗുരുവായൂരമ്പല നടയില്‍' സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ഒപ്പം ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്‌വാന്‍, കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങി വമ്പൻ താരനിരയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
തമിഴ് താരം യോഗി ബാബുവും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. താരത്തിന്‍റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണിത്. മെയ് 16-ന് 'ഗുരുവായൂരമ്പല നടയില്‍' തിയേറ്ററുകളിലേക്കെത്തും. ഏറെ പ്രേക്ഷക - നിരൂപക പ്രശംസയേറ്റുവാങ്ങിയ 'ജയ ജയ ജയ ജയ ഹേ'യ്‌ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രമാണിത്.
'കുഞ്ഞിരാമായണ'ത്തിലൂടെ ശ്രദ്ധനേടിയ ദീപു പ്രദീപാണ് 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ഗുരുവായൂരമ്പല നടയിൽ' പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്‍റർടെയിൻമെൻസും ചേർന്നാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
ജോണ്‍ കുട്ടിയാണ് സിനിമയുടെ എഡിറ്റർ. സംഗീത സംവിധാനം അങ്കിത് മേനോനും നിർവഹിക്കുന്നു. നീരജ് രവിയാണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ.
ALSO READ:'സാഗർ ഏലിയാസ് ജാക്കി, ഇരുപതാം നൂറ്റാണ്ടിനോട് നീതിപുലർത്തിയില്ല; തിരക്കഥയില്‍ മാറ്റം വരുത്താന്‍ സംവിധായകർക്ക് സ്വാതന്ത്ര്യമുണ്ട്': എസ്‌എന്‍ സ്വാമി
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, കല സംവിധാനം - സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ - അശ്വതി ജയകുമാര്‍, മേക്കപ്പ് - സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍ - അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ശ്രീലാല്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ - കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, സെക്കന്‍റ് യൂണിറ്റ് കാമറ - അരവിന്ദ് പുതുശ്ശേരി, സ്റ്റില്‍സ് - ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് - ടെൻ ജി എന്നിവരാണ് 'ഗുരുവായൂരമ്പല നടയിൽ' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.