കേരളം

kerala

ETV Bharat / entertainment

പ്രശാന്ത് നീലിനൊപ്പം ജൂനിയര്‍ എൻടിആര്‍; പൂജ ചടങ്ങിൽ സ്റ്റൈലിഷായി താരം, വീഡിയോ - Prashant Neel Jr NTR movie - PRASHANT NEEL JR NTR MOVIE

പ്രശാന്ത് നീലും ജൂനിയര്‍ എൻടിആറും ഒന്നിക്കുന്നു. ചിത്രത്തിന്‍റെ പൂജ ഹൈദരാബാദില്‍ നടന്നു.

PRASHANT NEEL NEW MOVIE POOJA  NTR NEEL MOVIE  ജൂനിയര്‍ എൻടിആര്‍ പ്രശാന്ത് നീൽ  എന്‍ടിആര്‍ നീല്‍ ചിത്രം
PRASHANT NEEL JR NTR MOVIE (ETV Bharat)

By ETV Bharat Kerala Team

Published : Aug 10, 2024, 2:22 PM IST

ജൂനിയർ എൻടിആര്‍ പ്രശാന്ത് നീൽ ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നിന്നും (ETV Bharat)

തെലുഗു സൂപ്പർ താരം ജൂനിയർ എൻടിആറിനെ നായകനാക്കി സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ ഹൈദരാബാദിൽ നടന്നു. കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് 'എൻടിആർ നീൽ' എന്നാണ്. തെലുങ്കിലെ വമ്പൻ നിർമ്മാണ ബാനറുകളായ മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്‌ണ കൊസരാജു എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജൂനിയര്‍ എന്‍ടിആര്‍ (ETV Bharat)
പൂജ ചടങ്ങില്‍ നിന്ന് (ETV Bharat)

2026 ജനുവരി 9-ന് ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സംവിധായകൻ പ്രശാന്ത് നീലും നായകൻ ജൂനിയർ എൻടിആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് പൂജ ചടങ്ങിൽ പങ്കെടുത്തത്. പ്രശാന്ത് നീൽ- ജൂനിയർ എൻടിആർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം കെജിഎഫ് സീരിസിനോട് കിടപിടിക്കുന്ന നിലവാരത്തില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ.

രചന- പ്രശാന്ത് നീൽ, ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീതം- രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ- ചലപതി. പിആർഒ- ശബരി.

Also Read :വൈറ്റ് ടീ ഷര്‍ട്ടും ഓറഞ്ച് ജാക്കറ്റും; ക്ലാസി എയര്‍പോര്‍ട്ട് ലുക്കില്‍ കിങ് ഖാന്‍, ലൊകാര്‍ണോ മേളയില്‍ പങ്കെടുക്കാന്‍ താരം

ABOUT THE AUTHOR

...view details