കേരളം

kerala

ETV Bharat / entertainment

'ദേ… പോണവന്‍ പിടിച്ചോ പിടിച്ചോ'; ബാഗും തൂക്കി പോകുന്ന പ്രണവ് മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ - PRANAV MOHANLAL TRAVELLED TO SPAIN

പുതിയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച് പ്രണവ് മോഹന്‍ലാല്‍.

PRANAV MOHANLAL  PRANAV MOHANLAL SHARED PHOTO  പ്രണവ് മോഹന്‍ലാല്‍  പ്രണവ് മോഹന്‍ലാല്‍ യാത്ര
പ്രണവ് മോഹന്‍ലാല്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 5, 2024, 3:44 PM IST

സിനിമയേക്കാള്‍ തന്‍റെ യാത്രകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് പ്രണവ്. ഓരോ ദേശത്തേയും അപൂര്‍വങ്ങളായ കാഴ്‌ചകളേയും അവ സമ്മാനിക്കുന്ന വ്യത്യസ്‌തമായ അനുഭവങ്ങളും പ്രണവ് മോഹന്‍ലാലിന് സിനിമയേക്കാള്‍ ഇഷ്‌ടമാണെന്ന് പറയേണ്ടതില്ലല്ലോ. താന്‍ കാണുന്ന ഓരോ കാഴ്‌ചകളും ആരാധകര്‍ക്കായി ഇടയ്‌ക്കിടെ പ്രണവ് പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ക്ക് പലപ്പോഴും അടിക്കുറിപ്പൊന്നും കാണാറില്ല. ആരാധകര്‍ ഏറെ പാടുപ്പെട്ടാണ് പ്രണവ് എവിടെയാണെന്ന് കണ്ടുപിടിക്കുന്നത്. ഇപ്പോഴിതാ തന്‍റെ പുതിയ യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചിട്ടുള്ളത്.

സിയേറ നെവാഡയില്‍ നിന്നുള്ള ട്രെക്കിങ് ചിത്രങ്ങളും മരത്തിന് മുകളില്‍ കയറുന്നതും മലനിരകളുടെ ചിത്രങ്ങളുമെല്ലാം ഇതിലുണ്ട്. സ്‌പെയിന്‍ Sierra Nevada ES എന്നാണ് പ്രണവ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്.

മഞ്ഞ് മൂടിയ പര്‍വത നിര എന്നാണ് സിയറ നെവാഡ എന്ന വാക്കിന്‍റെ അര്‍ത്ഥം. സ്‌പെയിനിലെ ഗ്രാനഡയിലെ അന്‍ജല്യൂഷ്യന്‍ പ്രവിശ്യയിലെ ഒരു പര്‍വത നിരയാണിത്.

ബാഗും തൂക്കി നടക്കുന്ന ചിത്രങ്ങളും വലിയ മരത്തില്‍ കയറുന്ന ചിത്രങ്ങളൊക്കെ അപ്പു പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് രസകരമായ നിരവധി കമന്‍റുകളാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

"നീ മലയിറങ്ങുന്നതും കാത്ത് വിനീത് ശ്രീനിവാസന്‍ കാത്തിരിപ്പുണ്ട്, പിന്നെ തെലുഗു ഡയറക്‌ടര്‍ കൊരട്ടല ശിവയും, വന്നൊരു പടം ചെയ്യെടാ പൊന്നു മോനെ, ഞങ്ങള്‍ അല്ലേ ചോദിക്കുന്നത് നീ എവിടെയാ എന്ന്" ഇങ്ങനെ നീളുന്നു കമന്‍റുകള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രണവിന്‍റെ ഓരോ സിനിമ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമ്പോഴും പലപ്പോഴും പ്രേക്ഷകര്‍ക്ക് ഒരു അഭിമുഖത്തിന് പോലും താരം ഇടകൊടുക്കാറില്ല. അപ്പോഴും യാത്രയിലായിരിക്കും. അതുകൊണ്ട് തന്നെ യാത്രയും സാഹസികതയും പ്രണവിന് ഏറെ ഇഷ്‌ടമാണെന്നും ആരാധകര്‍ക്കറിയാം.

സാധാരണക്കാരെ പോലെ അവധി ആഘോഷിച്ചും മലമുകളില്‍ കയറിയും ട്രെക്കിങ് നടത്തിയുമൊക്കെ അങ്ങനെ ആസ്വദിച്ച് കറങ്ങി തിരിഞ്ഞാണ് പ്രണവ് വീട്ടില്‍ എത്തുന്നത്.

പലപ്പോഴും സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രണവ് എവിടെയാണെന്ന കാര്യത്തില്‍ വലിയ ധാരണയൊന്നും ഉണ്ടാവാറില്ല.

കോണ്ടിനെന്‍റല്‍ സ്‌പെയിനിലെ ഏറ്റവും ഉയർന്ന പോയിന്‍റ് ഇവിടെയാണ്. സമുദ്രനിരപ്പിൽ നിന്നു 3,479 മീറ്റർ (11,414 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുൽഹാസെൻ. ഉ

യർന്ന ഊഷ്‌മാവിനും സമൃദ്ധമായ സൂര്യപ്രകാശത്തിനും പേരുകേട്ട മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള യൂറോപ്പിലെ ഏറ്റവും തെക്കൻ സ്‌കീ റിസോർട്ടുകളിൽ ഒന്നായ ഉയർന്ന കൊടുമുടികൾ സ്‌കീയിങ് ചെയ്യാൻ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

അതിന്‍റെ താഴ്‌വരയിൽ ഗ്രാനഡ നഗരവും കുറച്ചുകൂടി തെക്ക് അൽമേരിയയും മോട്രിലും സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളാണ് പ്രണവ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്.

Also Read:'വന്നോ ഊരൂ തെണ്ടി'; പ്രണവ് മോഹന്‍ലാലിനെ പെരിങ്ങോടരാക്കിയ വീഡിയോ വൈറല്‍

ABOUT THE AUTHOR

...view details